
ഇടതു കോട്ടയായ ആലത്തൂരില്‍ മികച്ച വിജയം നേടാനാവുമെന്ന പ്രതീക്ഷയുമായാണ് പികെ ബിജു മൂന്നാമങ്കത്തിനിറങ്ങുന്നത്.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന പദ്ധതികള്‍ നിരവധിയാണ്. ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞുവെന്ന ചാരിതാര്‍ഥ്യത്തോടെയാണ് വീണ്ടും മത്സരരംഗത്തേക്കിറങ്ങുന്നത്.
എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റായിരിക്കെയാണ് 2009ല്‍ ആലത്തൂരില്‍ ജനവിധി തേടി ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി പികെ ബിജു എത്തുന്നത്.
2009ല്‍ 20000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച പികെ ബിജു 2014 ഭൂരിപക്ഷം ആലത്തൂരില്‍ വര്‍ധിപ്പിച്ചു.
വികസനത്തിന്‍റെ വെള്ളിവെളിച്ചം ആലത്തൂരിലെത്തിക്കാന്‍ പത്ത് വര്‍ഷം കൊണ്ട് കഴിഞ്ഞിട്ടുണ്ടെന്ന് പികെ ബിജു ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
പാര്‍ലിമെന്‍റേറിയനെന്ന നിലയില്‍ ദേശീയ-സംസ്ഥാന ശരാശരിയേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞു.
പ്രതികൂല ജീവിത സാഹചര്യങ്ങളോട് പടവെട്ടി വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന പികെ ബിജു നിലവില്‍ സിപിഐഎം സംസ്ഥാന കമ്മറ്റി അംഗവും കര്‍ഷക തൊഴിലാളി യൂണിയന്‍ അഖിലേന്ത്യാ വര്‍ക്കിംഗ് കമ്മറ്റി അംഗവുമാണ്.
ഇതോടൊപ്പം നിരവധി വര്‍ഗ്ഗബഹുജന സംഘടനകളുടെ ഭാരവാഹിത്വം വഹിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here