ജനകീയ വികസനത്തിന്‍റെ കാവലാള്‍; ഇടുക്കിയെ ഇടത്തോട്ട് ചേര്‍ക്കാന്‍ ജോയ്സ് ജോര്‍ജ്ജ്

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ പ്രചാരണ രംഗത്ത് സജീവമായിരിക്കുകയാണ് ഇടുക്കി എംപി അഡ്വ.ജോയിസ് ജോര്‍ജ്. വികസനത്തുടര്‍ച്ച ലക്ഷ്യമിട്ടാണ് ഇടത് സ്ഥാനാര്‍ത്ഥിയായ അദ്ദേഹം രണ്ടാം അങ്കത്തില്‍ ജനവിധി തേടുന്നത്.

കട്ടപ്പനയിലെ പ്രധാനപ്പെട്ട സമുദായ നേതാക്കളേയും സന്നദ്ധപ്രവര്‍ത്തകരേയും നേരില്‍ക്കണ്ട് വോട്ടഭ്യര്‍ത്ഥിച്ചും ചില സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് പിന്തുണ തേടിയുമാണ് അഡ്വ. ജോയിസ് ജോര്‍ജ് പ്രചാരണത്തിന് തുടക്കം കുറിച്ചത്.

സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതിനു ശേഷം ആദ്യമായി പങ്കെടുത്തത് ഇടുക്കി രൂപത മെത്രാന്‍ മാര്‍. ജോണ്‍ നെല്ലിക്കുന്നേലിനോടും മുന്‍ മെത്രാന്‍ മാര്‍. മാത്യു ആനിക്കുഴിക്കാട്ടിലിനോടും ഒപ്പം ഇരട്ടയാറില്‍ നടന്ന പരിപാടിയിലാണ്.

ഇടുക്കി രൂപതയുടെ അധ്യാപക – അനധ്യാപക സംഗമമായിരുന്നു വേദി. ചടങ്ങില്‍ മന്ത്രി എംഎം മണിയും പങ്കെടുത്തു.

തുടര്‍ന്ന് സമീപ പഞ്ചായത്തുകളിലെ പ്രധാന വ്യക്തികളെ സന്ദര്‍ശിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവര്‍ത്തകരും ഹൈറേഞ്ച് സംരക്ഷണ സമിതി നേതാക്കളും ഒപ്പം ഉണ്ടായിരുന്നു.

വൈകിട്ട് കാഞ്ഞിരപ്പിള്ളി രൂപത മെത്രാന്‍ മാര്‍. മാത്യു അറയ്ക്കനെയും സഹായ മെത്രാന്‍ മാര്‍.ജോര്‍ജ്ജ് പുളിയ്ക്കനെയും സന്ദര്‍ശിച്ച് അനുഗ്രഹം തേടി.

മണ്ഡലത്തിലെ യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ ചിത്രം വ്യക്തമായിട്ടില്ലെന്നിരിക്കെ പ്രചാരണ രംഗത്ത് മുന്നേറുകയാണ് ജോയിസ് ജോര്‍ജും ഇടത് മുന്നണിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News