തൃശ്ശൂരിൽ ന്യൂജനറേഷൻ മയക്കുമരുന്നുകളുടെ വൻ ശേഖരവുമായി യുവാവിനെ തൃശൂർ എക്സൈസ് റേഞ്ച് സംഘം പിടികൂടി

തൃശ്ശൂരിൽ ന്യൂജനറേഷൻ സിന്തറ്റിക് മയക്കുമരുന്നുകളുടെ വൻ ശേഖരവുമായി ചാവക്കാട് പാലയൂർ സ്വദേശി നഹീമിനെ (22) തൃശൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം എഫ് സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ടിയാനിൽ നിന്നും ന്യൂജനറേഷൻ സിന്തറ്റിക് മയക്കുമരുന്നുകൾ ആയ ഹാഷിഷ് ഓയിൽ 140 ഗ്രാം, എൽ എസ് ഡി സ്റ്റാമ്പുകൾ നാലെണ്ണം,എംഡിഎംഎ പിൽസ് മിട്ടായി 6എണ്ണം, ബ്രൗൺഷുഗർ മൂന്ന് ഗ്രാം എന്നിവ പിടികൂടി.

കേരളത്തിൽ ആദ്യമായിട്ടാണ് ഒരു യുവാവിനെ കയ്യിൽനിന്നും ഇത്രയുമധികം വ്യത്യസ്തമായ സിന്തറ്റിക് മയക്കുമരുന്നുകൾപിടികൂടുന്നത്.

തൃശ്ശൂരിൽ കോളേജ് വിദ്യാർത്ഥികൾക്കിടയിൽ സിന്തറ്റിക് മയക്കുമരുന്നുകളുടെ ഉപയോഗം വർധിച്ചു വരുന്നു എന്ന് വിവരത്തിന് അടിസ്ഥാനത്തിൽ കഴിഞ്ഞ 10 ദിവസമായി തൃശൂർ എക്സൈസ് റേഞ്ച് സംഗം നടത്തിയ ശക്തമായ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ മുപ്പതോളം വിദ്യാർത്ഥികളെ പിടികൂടുകയും

അവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ ജില്ലയിൽ മയക്കുമരുന്ന് വ്യാപകമായി വിതരണം നടക്കുന്നത്.

ചാവക്കാട് മേഖലയിൽനിന്ന് ആണെന്നറിഞ്ഞതിൽ പ്രകാരം തൃശൂരിലെ പ്രമുഖ കോളേജിലെ വിദ്യാർത്ഥിയാണെന്ന് വ്യാജേന ടിയാനെ ബന്ധപ്പെടുകയും ഒരു പാർട്ടിയുണ്ട് അതിനായി സിന്തറ്റിക് മയക്കുമരുന്നുകൾ വേണമെന്ന് പറയുകയും കച്ചവടം ഉറപ്പിക്കുകയും ചെയ്തപ്രകാരം പ്രതിയായ നമീൻ മേൽപ്പറഞ്ഞ മയക്കുമരുന്നുകളും കൊണ്ട് തൃശ്ശൂരിൽ എത്തിയപ്പോഴാണ് സാഹസികമായി പിടികൂടിയത്.

ഒരു ഗ്രാം ഹാഷിഷ് ഓയിൽ നെ 2500 രൂപ വീതവും,ഒരു lsd ഫുൾ സ്റ്റാമ്പിന് 4000 രൂപ വീതവും, pil എന്നറിയപ്പെടുന്ന എംഡിഎംഎ മയക്കുമരുന്ന് മിട്ടായിക്ക് ഒന്നിനെ 2500 രൂപ വീതവും, ഒരു ഗ്രാമം ബ്രൗൺഷുഗർ 4500 രൂപ വീതവും ആണ് പ്രതി ആവശ്യക്കാരിൽ നിന്നും ഈടാക്കിയിരുന്നത്.

ഗോവയിൽ നിന്നും ആണ് സിന്തറ്റിക് ഡ്രഗ്സുകൾപ്രതി കേരളത്തിലേക്ക് കൊണ്ടുവന്നിരുന്നത് മാസത്തിൽ രണ്ടുതവണ ഗോവയിൽ പോകുന്ന പ്രതി അവിടെയുള്ള അന്യ രാജ്യക്കാരായ മയക്കുമരുന്ന് ഇടപാടുകാരിൽ നിന്നാണ് ഇത്തരത്തിലുള്ള മയക്കുമരുന്നുകൾ സംഘടിപ്പിച്ചിരുന്നത്.

കേരളത്തിലെ 17നും 21 വയസ്സിനുമിടയിലുള്ള വിദ്യാർത്ഥികൾ ഇത്തരത്തിലുള്ള സിന്തറ്റിക് മയക്കുമരുന്നുകളുടെ അടിമകളായി മാറുന്നു എന്നും പെൺകുട്ടികൾ ഒരുപാട് പേർ ഇപ്പോൾ ഇത്തരത്തിൽ മയക്കുമരുന്നിന് അടിമകളായി കൊണ്ടിരിക്കുകയാണ് എന്നുള്ള ഞെട്ടിക്കുന്ന വിവരമാണ് പ്രതിയിൽ നിന്നും എക്സൈസ് സംഘത്തിന് മനസിലാക്കാൻ കഴിഞ്ഞത്.

300000(മൂന്നു ലക്ഷം )രൂപയുടെ മയക്കുമരുന്നാണ് എക്‌സൈസ് സംഗം പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ എം എഫ് സുരേഷ്, ,എക്‌സൈസ് ഓഫീസർമാരായ ശിവശങ്കരൻ, സതീഷ് കുമാർ,സിവിൽ എക്സൈസ് ഓഫീസർ മാരായ കൃഷ്ണപ്രസാദ്, സുനിൽ, മനോജ്, സനീഷ്, ദേവദാസ്, ബിജു, എന്നിവരാണ് പ്രതിയെ പിടികൂടിയ പാർട്ടിയിൽ ഉണ്ടായിരുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News