പ്രളയത്തിൽ അകപ്പെട്ട ജനങ്ങളുടെ ജീവൻ രക്ഷിച്ച മത്സ്യതൊഴിലാളികളോടുള്ള സ്നേഹം മറച്ചുവെക്കാതെ ആലപ്പുഴ ജില്ലാ കളക്ടർ എസ് സുഹാസ്‌.

31ാ മത്തെ തന്റെ ജന്മദിനം തീരദേശ മേഖലയിലെ മത്സ്യതൊഴിലാളികൾക്ക് ഒപ്പമാണ് ആഘോഷിച്ചത് കൂടെ തന്റെ സമ്മാനമായ് പുതിയ ഒരു വള്ളവും വലയും.

കേരളം കണ്ട മഹാപ്രളയത്തിൽ ഒപ്പം നിന്ന് സഹായിച്ച മത്സ്യതൊഴിലാളികളോടുള്ള ആദരവിന്റെ ഭാഗമായിട്ടാണ് ജില്ലാ കളക്ടർ എസ് സുഹാസ് തന്റെ ജന്മദിനം മത്സ്യതൊഴിലാളി കുടുമ്പത്തിനൊപ്പം ആഘോഷിച്ചത്.

ഇതിന്റെ ഭാഗമായ് രാവിലെ ക്ഷേത ദരശനം കഴിഞ്ഞ് ചേർത്തല പള്ളിത്തോടുള്ള അറക്കൽ വീട്ടിൽ ഓസേപ്പിന്റെ വസതിയിലെത്തി.

രാവിലെ മുതൽ തന്നെ ഏറെ സന്തോഷത്തോടെ കാത്തിരുന്ന ഈ മത്സ്യതൊഴിലാളി കുടുമ്പം കേക്കും മെഴുകുതിരിയുമായ് കളക്ടറുടെ ജന്മദിനം ആഘോഷിച്ചു ഇടവക വികാരിയും ഒപ്പം ചേർന്നു