കാലുറപ്പിച്ച് കെഎന്‍ ബാലഗോപാല്‍; കൊല്ലം ചുവപ്പിക്കാനുറച്ച് ഇടതുപക്ഷം

ഇടതു സ്ഥാനാർത്ഥിയെ നെഞ്ചേറ്റിയതിന്റെ കാഴ്ചകൾക്കാണിന്ന് കൊല്ലം ലോക്സഭാ മണ്ഡലം സാക്ഷ്യം വഹിച്ചത്. സ്ഥാനാർത്ഥി പ്രഖ്യാപനം വന്ന് നിമിഷങൾക്കകം നാട്ടുകോർ പ്രചരണം തുടങ്ങി.

ഒപ്പം യുവതികളും. ഇത് ഇരവിപുരം മണ്ഡലത്തിലെ കാഴ്ച മനുഷ്യമതിൽ പോലെ ദേശീയപാതയോരത്ത് വോട്ടർമാർ കെ.എൻ ബാലഗോപാലിനായി അണിനിരന്നു.

മണ്ഡലത്തിൽ പലയിടത്തും സ്ഥാനാർത്ഥിയുടെ ചിത്രങ്ങൾ പതിച്ചുകൊണ്ടുള്ള പ്ലക്കാടുകളുമായി തെരുവിലിറങ്ങി. കൊല്ലം നഗരത്തിൽ യുവതികൾ പ്ലക്കാടുമായി നഗരത്തിൽ പ്രചരണം നടത്തി.

യുവതികൾക്ക് ആവേശം പകർന്ന് എം മുകേഷ് എം.എൽ.എ പ്രചരണത്തിന് പിന്തുണ നൽകി.
കൊല്ലം മണ്ഡലം തിരികെ പിടിക്കാനുള്ള ദൃഡ നിശ്ചയത്തോടെയായിരുന്നു സ്ഥാനാർത്ഥി പ്രഖ്യാപന ദിനത്തെ കാഴ്ചകൾ.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News