“വരാന്‍ പറ്റുന്ന ദൂരത്ത്ഇറക്കി വിടുമോ? ഞങ്ങളുടെ അടുത്തുവന്നു ഞങ്ങളോട് സലാം പറഞ്ഞു അവന്റെ ഒരു ആഗ്രഹം പങ്കുവെച്ചു”

യാത്രകള്‍ എന്നും നമ്മുക്ക് തസമ്മാനിക്കുന്നത് മനോഹരമായ അനുഭവങ്ങള്‍ ആണ്. നമ്മുടെ മനസില്‍ അലയടിക്കുന്ന സംഘര്‍ഷങ്ങളില്‍ നിന്നും മറ്റും രക്ഷ നേടാന്‍ ഈ യാത്രകള്‍ നമ്മളെ ഒരുപാട് സഹായിക്കാരറുമുണ്ട്. ചില യാത്രകളില്‍ നമ്മുക്ക് അവിസ്മരണിയമായ ചില അനുഭവങ്ങള്‍ ലഭിക്കാറുമുണ്ട്.

അങ്ങനെയുള്ള തന്റെ അനുഭവം ഫെയ്‌സ്ബുക്കിലൂടെ പങ്ക് വയ്ക്കുകയാണ് യാസിന്‍ എന്ന യുവാവ്. വഴിയില്‍ നിന്നും തന്റെ കാറില്‍ കയറിയ ജിജീഷിന്റെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഈ പോസ്റ്റ് പങ്കുവെച്ചത്.

പോസ്റ്റിന്റെ പൂര്‍ണരൂപം
വരാന്‍ പറ്റുന്ന ദൂരത്ത്ഇറക്കി വിടുമോ? അവന്റെ ഒരു ആഗ്രഹം സാധിപ്പിച്ചു കൊടുത്തപ്പോള്‍ മനസിന് എന്തെന്നില്ലാത്ത സന്തോഷം

ബാംഗ്ലൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന വഴി വയനാട് ലക്കിടിയില്‍ നിന്നും പരിചയപ്പെട്ട നമ്മുടെ ഓക്കേ കുഞ്ഞനുജന്‍ ജിജീഷ് പ്രായം 22 കണ്ടാല്‍ ഒരു ചെറിയ പയ്യന്‍ ആണെന്ന് തോന്നും എന്തോ ഒരു അസുഖം കാരണം വളര്‍ച്ചക്കുറവ് സംഭവിച്ചതാണ് ഞങ്ങള്‍ വണ്ടി നിര്‍ത്തിയ ഉടനെ ഞങ്ങളുടെ അടുത്തുവന്നു ഞങ്ങളോട് സലാം പറഞ്ഞു അവന്റെ ഒരു ആഗ്രഹം പങ്കുവെച്ചു അവനെ കാറില്‍ കയറ്റി തിരിച്ചു നടന്നു വരാന്‍ പറ്റുന്ന ദൂരത്ത്ഇറക്കി വിടുമോ എന്ന് തുടക്കത്തില്‍ ഞങ്ങളൊന്ന് ഭയന്നെങ്കിലും അവിടെയുള്ള കടക്കാരന്‍ പറഞ്ഞു അവനെ ഇവിടെ ഒരു വിധം എല്ലാവര്‍ക്കും സുപരിചിതം ആണെന്ന് എല്ലാവരോടും ഭയങ്കര ഫ്രന്‍ഡ്‌ലി ആണെന്നും സത്യം പറയാലോ അവന്റെ ഒരു ആഗ്രഹം സാധിപ്പിച്ചു കൊടുത്തപ്പോള്‍ മനസിന് എന്തെന്നില്ലാത്ത സന്തോഷം ഞങ്ങള്‍ക്ക് വേണ്ടി അവന്‍ എപ്പോഴും പ്രാര്‍ത്ഥിക്കാം എന്ന് പറഞ്ഞു വയനാട് റൂട്ടില്‍ പോകുന്നവര്‍ അവനെ കണ്ടാല്‍ just വണ്ടി ഒന്ന് നിറുത്തി സംസാരിച്ചിട്ടേ പോവാവു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here