80 കിലോമീറ്റര്‍ വേഗതയില്‍ പോകുന്ന ട്രക്കിനൊപ്പം വീല്‍ചെയറില്‍ പോകുന്ന മനുഷ്യന്‍; വീഡിയോ

അതിവേഗം വാഹനങ്ങള്‍ പോകുന്ന ഹൈവേയിലൂടെ ചീറി പാഞ്ഞ് വീല്‍ ചെയറില്‍ പോകുന്ന ഒരു മനുഷ്യന്‍.

കേള്‍ക്കാന്‍ രസമുണ്ടല്ലെ.. പക്ഷേ അത്ര രസകരമായ കാര്യമല്ല. അയാള്‍ അതിവേഗം പോകുന്ന ഒരു ട്രക്കില്‍ പിടിച്ചാണ് പോകുന്നത്. ഈ അപകടകരമായ യാത്ര എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.

സൗത്ത് ആഫ്രിക്കയിലാണ് എതാണ്ട് 80 കിലോമീറ്റര്‍ വഗത്തില്‍ ഓടുന്ന ട്രക്കില്‍ പിടിച്ച ഈ മനുഷ്യന്റെ സാഹസിക യാത്ര. പുറകെ എത്തിയ കാര്‍ യാത്രക്കാര്‍ ആണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

അപകടം പിടിച്ച ഈ അഭ്യാസം കാണിക്കാന്‍ അസാമാന്യ ധൈര്യം വേണമെന്ന് ഒരു വിഭാഗം പറയുമ്പോള്‍ മറ്റൊരു വിഭാഗം ഇയാളെ എതിര്‍ക്കുകയാണ്‌.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel