തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മോദി സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി ചിലവിട്ടത് 100 കോടിയോളം രൂപ; ബില്ല് അടക്കേണ്ടത് അടുത്തു വരുന്ന സര്‍ക്കാര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നരേന്ദ്രമോദി സര്‍ക്കാര്‍ പത്രങ്ങളിലും, ടീവിയിലും, ഓണ്‍ലൈന്‍ മാധ്യമങ്ങളിലുമായി പ്രസിദ്ധീകരിച്ച പരസ്യങ്ങള്‍ക്ക് ചിലവാക്കിയത് ശതകോടികളെന്ന് റിപ്പോര്‍ട്ടുകള്‍. ഈ തുക അടയ്‌ക്കേണ്ടതോ അടുത്തു വരുന്ന സര്‍ക്കാരും.

വലിയ രീതിയില്‍ ഉള്ള പരസ്യങ്ങളാണ് ഇവര്‍ നല്‍കുന്നത്. സര്‍ക്കാരിന്റെ വികസന പരിപാടികളെക്കുറിച്ച് ആണ് കൂടുതല്‍ പരസ്യങ്ങളും. നരേന്ദ്രമോദിയെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തിയുള്ള ഇത്തരം പരസ്യങ്ങള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിനു മുന്‍പു മാത്രമേ ചെയ്യാനാകുകയുള്ളൂ.

സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ‘ദി പ്രിന്റ്’ ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടല്‍ പറയുന്നത് 100 കോടി രൂപയെങ്കിലും പത്രങ്ങളിലെ പരസ്യങ്ങള്‍ക്കു മാത്രം ഈ പുതിയ സന്ദര്‍ഭത്തില്‍ ചെലവിട്ടിരിക്കാമെന്നാണ്. പക്ഷേ വ്യക്തമായ കണക്ക് പൊതുജനത്തിന് ലഭ്യമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News