ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ‘പ്രതിരോധത്തിന്റെ ദിനങ്ങള്‍, പാഠങ്ങള്‍’ മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട് നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. സാഹിത്യക്കാരന്‍ ടി. പത്മനാഭന്‍ പുസ്തകം ഏറ്റുവാങ്ങി.

കോഴിക്കോട് ജില്ലയില്‍ പിടിപ്പെട്ട നിപ വൈറസ് ബാധയ്‌ക്കെതിരെ പൊരുതിയ ദിനങ്ങളിലെ അനുഭവങ്ങളുടെ ഓര്‍മ്മകുറിപ്പായാണ് പുസ്തകം എഴുതിയത്.

കെ.പി. കേശവമേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ എം.പി. വീരേന്ദ്രകുമാര്‍ എം.പി, സാഹിത്യകാരന്‍ എം. മുകുന്ദന്‍, പി.വി. ചന്ദ്രന്‍, സിനിമാ സംവിധായകന്‍ രഞ്ജിത്ത് എന്നിവര്‍ പങ്കെടുത്തു.