വിപ്ലവപ്രസ്ഥാനത്തിന്റെ ജനകീയപ്രക്ഷോഭങ്ങൾക്ക് വജ്രകാഠിന്യം പകർന്ന ദേശാഭിമാനി; ഇത് ചരിത്രമുഹൂർത്തം

വിപ്ലവപ്രസ്ഥാനത്തിന്റെ ജനകീയപ്രക്ഷോഭങ്ങൾക്ക് വജ്രകാഠിന്യം പകർന്ന ദേശാഭിമാനിക്ക് ഇത് ചരിത്രമുഹൂർത്തം. ദേശാഭിമാനി കൊല്ലം എഡിഷൻ ഞായറാഴ്ച വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും.

കൊല്ലത്തിന്റെ പത്രപ്രവർത്തന പാരമ്പര്യത്തിൽ പത്തരമാറ്റാകും ദേശാഭിമാനിയുടെ പുത്തൻ ചുവടുവയ്പ്.

പരമ്പരാഗതവ്യവസായങ്ങൾകൊണ്ട് സമൃദ്ധമായ കൊല്ലത്ത് തൊഴിലാളിവർഗപോരാട്ടങ്ങൾക്ക് ഒപ്പംനിന്ന് വിപ്ലവപാത നയിച്ച പാരമ്പര്യമാണ് ദേശാഭിമാനിയുടേത്. കൊട്ടിയം മയ്യനാട് ധവളക്കുഴിയിലാണ് കൊല്ലം എഡിഷൻ ആരംഭിക്കുന്നത്.സാംസ്‌കാരിക പൈതൃകത്തിന്റെ വജ്രശോഭ മങ്ങാത്ത മയ്യനാടിന്റെ മണ്ണ് ദേശാഭിമാനിയെ വരവേൽക്കുന്നതിൽ ഏറെ ആഹ്ലാദത്തിലാണ്.

ചടങ്ങിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അധ്യക്ഷനാകും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി, മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ, ദേശാഭിമാനി ചീഫ് എഡിറ്റർ പി രാജീവ്, മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസ്, മാതൃഭൂമി ജോയിന്റ് മാനേജിങ് ഡയറക്ടർ എം വി ശ്രേയാംസ്‌കുമാർ, കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി, മുൻമന്ത്രി പി കെ ഗുരുദാസൻ, മന്ത്രിമാരായ ജെ മേഴ്‌സിക്കുട്ടിഅമ്മ, കെ രാജു, സിപിഐ എം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവൻ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ സോമപ്രസാദ് എംപി, കെ രാജഗോപാൽ, പി രാജേന്ദ്രൻ, ബി രാഘവൻ, എസ് രാജേന്ദ്രൻ, കെ വരദരാജൻ, സൂസൻകോടി, എംഎൽഎമാരായ എം നൗഷാദ്, എം മുകേഷ്, ദേശാഭിമാനി റസിഡന്റ് എഡിറ്റർ പി എം മനോജ്, മയ്യനാട് പഞ്ചായത്ത് പ്രസിഡന്റ് എൽ ലക്ഷ്മണൻ എന്നിവർ പങ്കെടുക്കും.

സംഘാടകസമിതി ചെയർമാൻ കെ എൻ ബാലഗോപാൽ സ്വാഗതവും ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് നന്ദിയും പറയും.

ജനകീയ ഉത്സവഛായ പകരുന്നതാകും ഉദ്ഘാടനച്ചടങ്ങ്. എഡിഷന്റെ വരവ് അറിയിച്ച് നാടെങ്ങും പ്രചാരണം സജീവമാണ്. ബഹുവർണ പോസ്റ്ററുകളും ബാനറും പ്രചാരണത്തിന് മാറ്റുകൂട്ടുന്നു. മയ്യനാടിന്റെ ഹൃദയം ദേശാഭിമാനിയെ വരവേൽക്കുന്നതിൽ ആഹ്ലാദത്തിലാണ്. പ്രാദേശികതലത്തിൽ സാംസ്‌കാരിക സ്ഥാപനങ്ങൾ പ്രചാരണബോർഡുകൾ സ്ഥാപിച്ച് ദേശാഭിമാനിക്കൊപ്പം കൈകോർക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News