ചാനല്‍ പരിപാടിയില്‍ ചോദ്യങ്ങള്‍ ഉന്നയിച്ച സ്ത്രീകള്‍ക്കു നേരെ സംഘപരിവാര്‍ അക്രമം ; വീഡിയോ

ചെന്നൈ : ചാനല്‍ പരിപാടിയില്‍ ചോദ്യങ്ങള്‍ ഉന്നയിച്ച സ്ത്രീകള്‍ക്കു നേരെ അക്രമം അഴിച്ചുവിട്ട് സംഘപരിവാര്‍.

മാതൃഭൂമി ചാനല്‍ ‘പടയോട്ടം പാര്‍ലിമെന്റിലേക്ക്’ എന്ന ചെന്നൈയില്‍ നടത്തിയ തെരഞ്ഞെടുപ്പ് പരിപാടിയാണ് സംഘപരിവാര്‍ അലങ്കോലമാക്കിയത്.

സ്ത്രീകള്‍ക്ക് നേരെ അക്രമികള്‍ കസേര എടുത്തെറിയുകയും ബഹളമുണ്ടാക്കുകയും ചെയ്തു.

സംവാദത്തെ കൈയ്യൂക്കു കൊണ്ട് നേരിടാന്‍ തയ്യാറായി വന്ന ഒരു കൂട്ടം ആള്‍ക്കാര്‍ തുടക്കം മുതലേ ചര്‍ച്ചയില്‍ ചൂളം വിളിയും ബഹളമുണ്ടാക്കിയും തടസങ്ങളുണ്ടാക്കിക്കൊണ്ടിരുന്നു.

എന്നാല്‍ മറ്റുള്ളവര്‍ സംയമനം പാലിച്ചതുകൊണ്ട് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല. പക്ഷേ കൊലപാതക രാഷ്ട്രീയത്തില്‍ സംഘപരിവാറിന്റെ പങ്കിനെപ്പറ്റിയുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ നിലവിട്ട് പെരുമാറിയവര്‍ സ്ത്രീകള്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here