
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെസി വേണുഗോപാല്‍. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ ഇക്കാര്യം അറിയിച്ചതായും എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.
സുപ്രധാന ചുമതലകളാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഏല്‍പ്പിച്ചിരിക്കുന്നത്. അതിനാല്‍ തെരഞ്ഞെടുപ്പിന് മത്സരിക്കുന്നത് പ്രായോഗികമല്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
നേരത്തെ സംഘടനാ കാര്യ ജനറല്‍ സെക്രട്ടറി ചുമതല ഏറ്റെടുത്ത ശേഷവും ആലപ്പുഴയില്‍ കെ സി മത്സരിക്കാനുള്ള തയ്യാറെടുപ്പ് കെ സി വേണുഗോപാല്‍ നടത്തിയിരുന്നു.
എന്നാല്‍ എഎം ആരിഫിന്റെ സ്ഥാനാര്‍ത്ഥിത്വം ഇടത് മുന്നണി പ്രഖ്യാപിച്ചതോടെയാണ് മത്സര രംഗത്ത് നിന്ന് പിന്മാറാനുള്ള കെസി വേണുഗോപാലിന്റെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here