ജനങ്ങളുടെ ശബ്ദം പാര്‍ലിമെന്‍റില്‍ ശരിയായ നിലയില്‍ എത്തിക്കാന്‍ എംബി രാജേഷിന് സാധിക്കും – ജസ്റ്റിസ് ചേറ്റൂർ ശങ്കരൻ നായർ

വോട്ടഭ്യർത്ഥിച്ച് പാലക്കാട് ചന്ദ്ര നഗറിലെ വീട്ടിലെത്തിയപ്പോഴാണ് ജസ്റ്റിസ് ചേറ്റൂർ ശങ്കരൻ നായർ പാലക്കാട് മണ്ഡലം ഇടതുമുന്നണി സ്ഥാനാർത്ഥിയും സിറ്റിംഗ് എം പിയുമായ എം ബി രാജേഷ് എം പി യുടെ പ്രവർത്തനങ്ങളെ പ്രശംസിച്ചത്.

“സൗമ്യനായ വ്യക്തിത്വമാണ് എം ബി രാജേഷിന്റേത്.ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി കാര്യങ്ങൾ ചെയ്യുന്ന ജനപ്രതിനിധിയാണ്. കഴിഞ്ഞ പത്ത് വർഷക്കാലം നിരവധി നല്ല കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.

ഐ ഐ ടി പാലക്കാട് കൊണ്ടുവന്നതിലും റെയിൽവേ വികസനത്തിനുമെല്ലാം വലിയ പങ്ക് വഹിച്ചയാളാണ്. അറിവും ജനങ്ങളുടെ പൾസുമറിയുന്ന ജനപ്രതിനിധിയെന്ന നിലയിൽ ജനങ്ങളുടെ ശബ്ദം പാർലിമെന്റിൽ ശരിയായ നിലയിൽ കേൾപ്പിക്കാൻ എം ബി രാജേഷിന് കഴിയും.” – ജസ്റ്റിസ് ചേറ്റൂർ ശങ്കരൻ നായർ പറഞ്ഞു.

ചേറ്റൂർ ശങ്കരൻ നായരുടെ വീട്ടിൽ നിന്നാണ് എം ബി രാജേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. അഞ്ച് വർഷത്തെ പാലക്കാട് മണ്ഡലത്തിന്റെ വികസന രേഖ ചേറ്റൂരിന് കൈമാറി. വിജയാശംസകൾ നേർന്നാണ് ചേറ്റൂർ ശങ്കരൻ നായർ എം ബി രാജേഷിനെ യാത്രയാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here