
ധ്യാന്‍ ശ്രീനിവാസൻ നായകനായി എത്തുന്ന പുതിയ സിനിമ സച്ചിന്റെ ആദ്യ ഗാനം പുറത്തിറങ്ങി. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഹാസ്യത്തിന് പ്രാധാന്യം നല്‍കി ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ മുഴുനീള എന്റര്‍ടൈന്‍മെന്റായാണ് ഒരുങ്ങുന്നത്. ഷാൻ റഹ്‌മാന്റെ സംഗീതത്തിൽ വിനീത് ശ്രീനിവാസൻ ആലപിച്ച “കാറ്റിൽ പൂങ്കാറ്റിൽ…” എന്ന റൊമാന്റിക് ഗാനമാണ് പുറത്തിറങ്ങിയത്.
ടൈറ്റിൽ കഥാപാത്രമായ സച്ചിന്‍ ആയിട്ടാണ് ധ്യാന്‍ എത്തുന്നത്. സച്ചിനോടുള്ള ആരാധന കൊണ്ട് അച്ഛന്‍ മകന് സച്ചിന്‍ എന്നു പേരിടുന്നതും, ക്രിക്കറ്റ് ആരാധകനായ മകനും അയാളുടെ പ്രണയവുമെല്ലാമാണ് സിനിമയുടെ പശ്ചാത്തലം.
അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ലിച്ചി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ അന്ന രേഷ്മ രാജനാണ് സച്ചിനിലെ നായിക. അജു വർഗീസ് , ജൂബി നൈനാൻ, രമേഷ് പിഷാരടി, അപ്പാനി ശരത് മണിയന്‍പിള്ള രാജു, മാല പാര്‍വതി, രശ്മി ബോബന്‍, സേതു ലക്ഷ്മി, ഹരീഷ് കണാരന്‍, രഞ്ജി പണിക്കര്‍, എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്.എല്‍ പുരം ജയസൂര്യയാണ്. നീല്‍ ഡി.കുഞ്ഞയാണ് സച്ചിന് വേണ്ടി മനോഹരമായ ഫ്രെയിമുകൾ ഒരുക്കുന്നത്. ജെ ജെ പ്രൊഡക്ഷന്റെ ബാനറിൽ ജൂഡ് ആഗ്നേല്‍, ജൂബി നൈനാന്‍ എന്നിവര്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു. E4 എന്റർടൈൻമെന്റ്സാണ് വിതരണം. ചിത്രം വിഷു റിലീസായി തിയേറ്ററുകളിലെത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here