ഇന്ത്യക്കെതിരായ നാലാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് തകര്‍പ്പന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 359 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം ഓസ്‌ട്രേലിയ പതിമൂന്ന് പന്തുകള്‍ ബാക്കി നില്‍ക്കേ ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

പീറ്റര്‍ ഹാന്‍ഡ് കോംപിന്റെ സെഞ്ച്വറിയും(117) ഉസ്മാന്‍ ഖുവാജ (91) റണ്‍സ്, അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ആഷ്ടണ്‍ ടര്‍ണര്‍ (84 ) എന്നിവരുടെ ബാറ്റിങ്ങാണ് ഓസ്‌ട്രേലിയയെ വിജയത്തിലെത്തിച്ചത്. ഇന്ത്യക്കായി ബുംറ മൂന്നു വിക്കറ്റ് വീഴ്ത്തി

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രോഹിത് ശര്‍മയുടെയും ശിഖര്‍ ധവാന്റെയും ബാറ്റിംഗ് മികവിലാണ് 359 എന്ന കൂറ്റന്‍ സ്‌കോറില്‍ എത്തിയത്.

രോഹിതിനെ അഞ്ചു റണ്‍സ് അകലെ സെഞ്ച്വറി നഷ്ടമായപ്പോള്‍ ധവാന്‍ സെഞ്ച്വറി നേടി . രോഹിത് ശര്‍മ്മ (95) റണ്‍സും ധവാന്‍ (145) റണ്‍സും എടുത്ത് പുറത്തായി.

അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ അലസമായ ബാറ്റിങ് ഇന്ത്യയുടെ സ്‌കോറിങ്ങ് വേഗത കുറച്ചു.

നിശ്ചിത അമ്പതു ഓവറില്‍ ഇന്ത്യ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 359 റണ്‍സ് എടുത്തു. ഓസ്‌ട്രേലിയ്ക്കായി കുമ്മിന്‍സ് അഞ്ചും റിച്ചാര്‍ഡ്‌സണ്‍ മൂന്നും വിക്കറ്റ് വീഴ്ത്തി