വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് കണ്ണൂർ മണ്ഡലത്തിലെ വോട്ടർമാർക്കിടയിൽ പി കെ ശ്രീമതി ടീച്ചർ

വികസന നേട്ടങ്ങൾ എണ്ണിപ്പറഞ് കണ്ണൂർ മണ്ഡലത്തിലെ വോട്ടർമാർക്കിടയിൽ പി കെ ശ്രീമതി ടീച്ചർ.മുഖാമുഖം പരിപാടിയിൽ കണ്ണൂരിന്റെ ആവശ്യങ്ങൾ അവതരിപ്പിക്കാൻ കച്ചവടക്കാരും വ്യവസായികളും ഉൾപ്പെടെ വ്യത്യസ്ത മേഖലകളിൽപ്പെട്ടവർ എത്തി.

സ്ത്രീ ശക്തി പുരസ്‌കാരം ഏറ്റു വാങ്ങുന്ന ചടങ്ങോട് കൂടിയാണ് സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷമുള്ള ശ്രീമതി ടീച്ചറുടെ ആദ്യ പ്രചാരണ ദിനം അവസാനിച്ചത്.

മണ്ഡലത്തിൽ ഏത് പരിപാടിക്ക് ക്ഷണിച്ചാലും നിരസിക്കാതെ സമയം കണ്ടെത്തി പങ്കെടുക്കുന്നതാണ് ശ്രീമതി ടീച്ചറുടെ ശീലം.സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ പ്രചാരണ ദിനവും
നേരത്തെ നിശ്ചയിച്ച ഔദ്യോഗിക പരിപാടികളും പ്രചാരണ പരിപാടികളുമായി മുഴുവൻ സമയവും ജനങ്ങൾക്ക് ഇടയിലായിരുന്നു ശ്രീമതി ടീച്ചർ.

നിയോജക മണ്ഡലം അടിസ്ഥാനത്തിലുള്ള മൂന്ന് മുഖാമുഖം പരിപാടികളായിരുന്നു പ്രധാന പ്രചാരണ പരിപാടി.വിവിധ മേഖലകളെ പ്രതിനിധീകരിച്ച് പങ്കെടുത്തവർ കണ്ണൂരിന്റെ ആവശ്യങ്ങൾ ശ്രീമതി ടീച്ചർക്ക് മുന്നിൽ അവതരിപ്പിച്ചു.

മനസ്സുകൊണ്ട് വീണ്ടും ശ്രീമതി ടീച്ചറെ കണ്ണൂരിലെ വോട്ടർമാർ തിരഞ്ഞെടുത്തു എന്ന് വ്യക്തമാക്കുന്നതായിരുന്നു ജനങളുടെ പ്രതികരണം സാമൂഹ്യ സേവന രംഗത്തെ മികവിന് കൃഷ്ണ ജ്വൽസ് ഏർപ്പെടുത്തിയ 2019 ലെ സ്ത്രീ ശക്തി പുരസ്കാരം ഏറ്റുവാങ്ങുന്നതായിരുന്നു മറ്റൊരു പരിപാടി.

പ്രൗഢമായ ചടങ്ങിൽ വ്യവസായ മന്ത്രി ഇ പി ജയരാജനിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി.കണ്ണൂർ മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ കൂടി പരിഗണിച്ചാണ് ശ്രീമതി ടീച്ചറെ സ്ത്രീ ശക്തി പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News