രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേക്ക്; പ്രവര്‍ത്തനങ്ങളുടെ മൂര്‍ച്ച കൂട്ടി രാഷ്ട്രീയ പാര്‍ട്ടികള്‍

തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചതോടെ രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ മാമാങ്കത്തിനാണ് കൊടിയേറിയത്. കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎ ഒരു വശത്തും 21 പ്രതിപക്ഷ കക്ഷികള്‍ മറുപക്ഷത്തും അണി നിരക്കുന്ന തിരഞ്ഞെടുപ്പിനായി രാജ്യവും ഒരുങ്ങുന്നു.

2014ല്‍ കുറഞ്ഞ ഭൂരിപക്ഷത്തിന് ബിജെപി വിജയിച്ച 117 സീറ്റുകള്‍ ഇത്തവണ എന്‍ഡിഎയുടെ വിജയപരാജയം നിശ്ചയിക്കും.

സാമ്പത്തിക സംവരണത്തിനെതിരെ സമർപ്പിച്ച പൊതുതാൽപര്യഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും . ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

കഴിഞ്ഞ തവണ ഹർജി പരിഗണിച്ച കോടതി കേന്ദ്രസർക്കാരിനോട് നിലപാട് ആരാഞ്ഞിട്ടുണ്ട് . ഭരണഘടനാ ഭേദഗതി സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി കഴിഞ്ഞതവണ അംഗീകരിച്ചിരുന്നില്ല .

ഭേദഗതി ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങൾക്കും ഇന്ദിരാ സാഹ്നി കേസിലെ വിധിക്ക് എതിരുമാണെന്നുമാണ് ഹർജിക്കാരുടെ വാദം.

സ്ഥാനാര്‍ത്ഥി നിര്‍ണയം അനിശ്ചിതത്വത്തില്‍ തുടരവെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനുള്ള സ്‌ക്രീനിംഗ് കമ്മിറ്റി യോഗം ഇന്ന് ദില്ലിയില്‍. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ സാധ്യതാ പട്ടികയില്‍ ഊന്നിയാകും ചര്‍ച്ച.

ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍ ,വിഎം സുധീരന്‍ എന്നീ നേതാക്കള്‍ മത്സരിക്കണമോ എന്നതില്‍ ഹൈക്കമാന്റ് തീരുമാനമെടുക്കും.

എറണാകുളത്ത് കെ വി തോമസിന് പകരം ഹൈബി ഈഡനെ പരിഗണിക്കുന്നുണ്ട്. ആലപ്പുഴയില്‍ കെ സി വേണുഗോപാലിന് പകരക്കാരനെയും കണ്ടെത്തേണ്ടതുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News