പാലക്കാടും ആലത്തൂരും ഒരുങ്ങി; ഹാട്രിക് തേടി എംബി രാജേഷും പികെ ബിജുവും

പാലക്കാട്: ഇടതുപക്ഷത്തിന്‍റെ ശക്തമായ കോട്ടകളായ പാലക്കാടും ആലത്തൂരും ചരിത്രവിജയം ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍. ചുവരെ‍ഴുത്തും പ്രചാരണ ബോര്‍ഡുകളുമെല്ലാമായി ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നാടെങ്ങും നടക്കുകയാണ്.

പാലക്കാടും ആലത്തൂരും ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ മണ്ഡലത്തില്‍ സുപരിചിതരാണ്. എംബി രാജേഷ് പാലക്കാട് നിന്നും പികെ ബിജു ആലത്തൂര് നിന്നും ഹാട്രിക് വിജയം തേടിയിറങ്ങുമ്പോള്‍ നേരത്തെ സ്ഥാനാർത്ഥി പ്രഖ്യാപനമെത്തിയതിന്റെ ആത്മവിശ്വാസവുമായി വിജയം മികവുറ്റതാക്കാനുള്ള ഒരുക്കങ്ങളാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ എങ്ങും നടത്തുന്നത്.


സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ചുവരെ‍ഴുത്തടക്കമുള്ള പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. പാലക്കാട് ക‍ഴിഞ്ഞ തവണത്തെ റെക്കോര്‍ഡ് ഭൂരിപക്ഷം മറികടക്കുമെന്നാണ് പ്രവര്‍ത്തകരുടെ പ്രതീക്ഷ.

ആലത്തൂരും ചരിത്രവിജയത്തിനായുള്ള ഒരുക്കങ്ങളുമായി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മണ്ഡലത്തില്‍ സജീവമാണ്.

സ്ഥാനാര്‍ത്ഥികള്‍ വിവിധ മേഖലകളില്‍ വോട്ടുറപ്പിക്കുന്പോള്‍ ബൂത്ത് തലം മുതല്‍ പി‍ഴവേതുമില്ലാത്ത പ്രചാരണമൊരുക്കി വിജയത്തിന്‍റെ തിളക്കം കൂട്ടാനുള്ള സജീവമായ ഇടപെടലുമായി ഇടതു മുന്നണി പ്രവർത്തകർ മണ്ഡലത്തിൽ സജീവമാവുകയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here