തിരുവനന്തപുരം വിമാനത്താവളം പോലും കച്ചവടമാക്കിയ ശശി തരൂരിന്റെ വികസന വിരോധം ജനങ്ങള്‍ മനസിലാക്കി തന്നെ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുമെന്ന് സി ദിവാകരന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വികസനനേട്ടവും കേന്ദ്രസര്‍ക്കാരിന്റെ ജനദ്രേഹ പ്രവര്‍ത്തനങ്ങളുമായിരിക്കും തന്റെ പ്രചരണത്തില്‍ മുഖ്യമെന്ന് സി ദിവാകരന്‍.

തിരുവനന്തപുരം വിമാനത്താവളം പോലും കച്ചവടമാക്കിയ സിറ്റിംഗ് എംപിയുടെ വികസന വിരോധം ജനങ്ങള്‍ മനസിലാക്കി തന്നെ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുമെന്നും തിരുവനന്തപുരം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി ദിവാകരന്‍ പറഞ്ഞു.

ഒരുവശത്ത് തിരുവനന്തപുരത്തിന് വാഗ്ദാനങ്ങള്‍ നല്‍കി പറ്റിച്ച സിറ്റിംഗ് എംപി ശശി തരൂര്‍ മറുവശത്ത് രാജ്യത്തെ തന്നെ അഴിമതി നടത്തി കുത്തകകള്‍ക്ക് തീറെഴുതിയ കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയാണ്. അതുകൊണ്ട് തന്നെ തിരുവനന്തപുരത്തുകാര്‍ തന്നെ സ്വീകരിക്കുമെന്നുറപ്പാണ്. എതിരാരാണെന്ന് നോക്കിയല്ല നാടിന്റെ വികസനത്തിന് വേണ്ടിയാണ് താന്‍ മത്സരിക്കുന്നതെന്നും ദിവാകരന്‍ പറഞ്ഞു.

താന്‍ നിന്നിടത്തെല്ലാം വിജയം കണ്ടിട്ടുണ്ട്. വിജയിച്ചിടത്തെല്ലാം വികസനം കൊണ്ട് വന്നിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെയും തന്റെയും വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളോട് പറയാന്‍ തെരഞ്ഞെടുപ്പ് വരെയുള്ള ദിവസങ്ങള്‍ ധാരാളമാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel