
കോട്ടയം: കോട്ടയത്ത് മത്സരിക്കണമെന്ന പിടിവാശിയില്‍ പിജെ ജോസഫ്. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനാകാതെ കേരളാ കോണ്‍ഗ്രസ് എം. അന്തിമ തീരുമാനമെടുക്കാന്‍ കെഎം മാണിയെ ചുമതലപ്പെടുത്തി സ്റ്റിയറിംഗ് കമ്മറ്റി പിരിഞ്ഞു.
വര്‍ക്കിംഗ് ചെയര്‍മാന്‍ പിജെ ജോസഫ് ലോക്സഭയിലേക്ക് പോകണമെന്ന മോഹം പലപ്പോഴായി പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് അത് പാര്‍ട്ടി യോഗത്തില്‍ തുറന്നുപറയുന്നത്.
മാണിയുടെ തട്ടകത്തില്‍ മത്സരിക്കാന്‍ ആഗ്രഹം അറിയിച്ച പി ജെ ജോസഫിനെ, കോട്ടയത്ത് സ്ഥാനാര്‍ത്ഥിയാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നാണ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ കെ എം മാണി അറിയിച്ചത്.
എന്നാല്‍ പിന്‍മാറാതെ പി ജെ ജോസഫ് മത്സരിക്കുമെന്ന നിലപാടില്‍ ഉറച്ചുനിന്നതോടെ തീരുമാനം സ്റ്റിയറിംഗ് കമ്മറ്റിക്ക് വിട്ടു. എംഎല്‍എമാര്‍ മത്സരിക്കേണ്ടെന്ന അഭിപ്രായത്തിനായിരുന്നു കമ്മറ്റിയില്‍ മുന്‍തൂക്കം.
മാധ്യമങ്ങളിലൂടെ പിജെ ജോസഫ് മത്സരിക്കാന്‍ പരസ്യമായി സീറ്റ് ആവശ്യപ്പെട്ടത് തന്നെ അച്ചടക്ക ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയ മാണി വിഭാഗം, അന്തിമ തീരുമാനമെടുക്കാന്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിയെ ചുമതലപ്പെടുത്തി.
മത്സരിക്കണമെന്ന ആവശ്യം പാര്‍ട്ടിയെ അറിയിച്ചുണ്ടെന്നും തീരുമാനം ചെയര്‍മാന്‍ അറിയിക്കുമെന്നും പി ജെ ജോസഫും പ്രതികരിച്ചു. തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ അധികം വൈകാതെ തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here