ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് സംശയിക്കുന്നയാള്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.

ജയ്‌ഷെ മുഹമ്മദ് ഭീകരന്‍ മുഹ്ദ് ഭായ് എന്ന മുദാസിര്‍ അഹ്മ്മദ് ഖാന്‍ ആണ് കൊല്ലപ്പെട്ടത്. പുല്‍വാമയിലെ ത്രാലിലുണ്ടായ ഏറ്റുമുട്ടലിലാണ് മുദാസിറിനെ കൊലപ്പെടുത്തിയത്.

ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മറ്റ് രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടില്ല.