ഉമ്മന്‍ ചാണ്ടി പത്തനംതിട്ടയിലേക്കൊ? വീണയെ ഭയന്ന് കോണ്‍ഗ്രസ്

കോണ്‍ഗ്രസ് സീറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ പത്തനംതിട്ട മണ്ഡലത്തിലേക്ക് ഉമ്മന് ചാണ്ടിയുടെ പേരും ഉയരുന്നു.

സിറ്റിങ്ങ് എംപി ആന്റോ ആന്റണി വോട്ടര്‍മാര്‍ക്കും ജില്ലാ കോണ്‍ഗ്രസ് ഘടകത്തിനും അനഭിമതന്‍ ആണെന്ന വിലയിരുത്തലിലാണ് മണ്ഡലത്തിലേക്ക് പുതിയ സ്ഥാനാര്‍ത്ഥിയെ തേടുന്നത്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി വീണ ജോര്‍ജ് എത്തിയതോടെ കോണ്‍ഗ്രസ് വീണ്ടും ഭീതിയിലായി. സഭാ വോട്ടുകള്‍ കൂടി കൈവിട്ടുപോയാന്‍ ആന്റോ ആന്റണി പരാജയപ്പെടുമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍.

https://youtu.be/tIxT78a-G-U

ഇതോടെ വീണാ ജോര്‍ജിനെതിരേ ഉമ്മന്‍ ചാണ്ടിയെ രംഗത്തിറക്കി സഭാവോട്ടുകള്‍ നിലനിര്‍ത്തുകയും മണ്ഡലത്തില്‍ വിജയം ഉറപ്പിക്കുകയും ചെയ്യാമെന്നാണ് കോണ്ഗ്രസ് പ്രതീക്ഷ. മുതിര്‍ന്ന നേതാക്കള്‍ മത്സരരംഗത്തുണ്ടാകണമെന്ന ഹൈക്കമാന്റ് പരാമര്‍ശവും ഇതിന് അനുകൂല ഘടകമാണ്. പകരം ആന്റോ ആന്റണിക്ക് ഇടുക്കി സീറ്റ് നല്‍കാനും തീരുമാനമാകും.

നേരത്തെ ഇടുക്കിയിലേക്ക് ഉമ്മന്‍ചാണ്ടിയുടെ പേര് ഉയര്‍ന്നെങ്കിലും രാഷ്ട്രിയ സാഹചര്യങ്ങള്‍ മാറിമറഞ്ഞുകഴിഞ്ഞു.കേരളാ കോണ്‍ഗ്രസില്‍ പിജെ ജോസഫ് മത്സരിക്കണമെന്ന ആവശ്യവുമായി രംഗത്തുണ്ട്.

മാണി ജോസഫിന് സീറ്റ് നിഷേധിക്കുകയാണെങ്കില്‍ ജോസഫ് കോണ്‍ഗ്രസ് പിന്തുണയോടെ ഇടുക്കിയെത്താനും സാധ്യതയുണ്ട്. ഒത്തുതീര്‍പ്പിന്റെ ഭാഗമായി സീറ്റ് വെച്ചുമാറിയാല്‍ ജോസഫ് ഇടുക്കിയിലും ഉമ്മന്‍ ചാണ്ടി കോട്ടയത്തും മത്സരിക്കും. ആന്റൊ ആന്റണി പത്തനംതിട്ടയില്‍ തുടരുന്നതുതിനും ഇടയാകും

ശബരിമലയുമായി ബന്ധപ്പെട്ട ജില്ലയെന്നതൂകൂടി കണക്കിലെടുക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിവരങ്ങള്‍ കൂടി പുറത്തായാല്‍ മാത്രമേ പത്തനംതിട്ടയുടെ മത്സരചിത്രം വ്യക്തമാകൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News