കോട്ടയത്ത് തോമസ് ചാ‍ഴിക്കാടന്‍ മത്സരിക്കും; ജോസഫ് വിഭാഗം രഹസ്യ യോഗം ചേരുന്നു; അവസാന ലാപ്പിലും പിളര്‍പ്പിന്‍റെ വക്കില്‍ കേരള കോണ്‍ഗ്രസ്

തമ്മിലടി തീരാതെ ഐക്യമുന്നണി കോട്ടയത്ത് പിജെ ജോസഫിന്‍റെ കടുത്ത എതിര്‍പ്പിനെ മറികടന്ന് തോമസ് ചാ‍ഴിക്കാടനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് എം തീരുമാനം.

പത്രക്കുറിപ്പിലൂടെയാണ് പാര്‍ട്ടി ചെയര്‍മാന്‍ തീരുമാനം അറിയിച്ചത്. സീറ്റില്ലെന്ന തീരുമാനത്തിന് പിന്നാലെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പിജെ ജോശഫിന്‍റെ വീട്ടില്‍ രഹസ്യ യോഗം ചേരുകയാണ്.

മണ്ഡലത്തിന് പുറത്ത് നിന്നുള്ളവരെ പരിഗണിച്ചാൽ അംഗീകരികില്ലെന്ന് മാണിയെ അനുകൂലിക്കുന്നവർ. എന്നിട്ടും പ്രതീക്ഷ കൈവിടാതെ ജോസഫ്

കോട്ടയം സീറ്റിൽ സ്ഥാനാർത്ഥിയെ നിർണയിക്കാൻ സ്റ്റിയറിങ് കമ്മിറ്റി കെഎം മാണിയെ ചുമതലപ്പെടുത്തിയതിന് ശേഷവും കേരള കോൺഗ്രസ്-എം കോട്ടയം ജില്ലാ ഘടകം പിജെ ജോസഫിനെതിരെ പരസ്യമായി രംഗത്ത് വന്നു.

ജോസഫിനെതിരെ മാണി വിഭാഗത്തിന്റെ ശക്തി പ്രകടനമായിരുന്നു പാലായിൽ കണ്ടത്. എംഎൽഎമാരെ സ്ഥാനാർത്ഥിയാക്കരുതെന്നും യോഗ്യരായവർ കോട്ടയം മണ്ഡലത്തിൽ തന്നെയുണ്ടെന്നും ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം ആഞ്ഞടിച്ചു.

പാർട്ടി വർക്കിംഗ് ചെയർമാൻ പി ജെ ജോസഫിനെ അകറ്റി നിർത്തിയ കെ എം മാണിയുടെ സ്ഥാനാർത്ഥി പട്ടികയിൽ മുൻ എം എൽ എ മാരായ തോമസ് ചാഴിക്കാടൻ, സ്റ്റീഫൻ ജോർജ്, യൂത്ത്ഫ്രണ്ട് മുൻ സംസ്ഥാന പ്രസിഡൻറ് അഡ്വ പ്രിൻസ് ലൂക്കോസ് എന്നിവരാണുള്ളത്.

ഇതിൽ പ്രഥമ പരിഗണന തോമസ് ചാഴിക്കാടനാണ്. കോൺഗ്രസിന്റെ സമ്മർദ്ദത്തെ അതിജീവിച്ച് കൊണ്ടുവരുന്ന സ്ഥാനാർത്ഥിയുടെ ഉത്തരവാദിത്വവും മാണി വിഭാഗത്തിന്നായിരിക്കും.

അങ്ങനെയെങ്കിൽ പി ജെ ജോസഫിനെ ഒഴിവാക്കുന്നത് പാർട്ടിയെ പിളർപ്പിലേക്കെത്തിക്കും. അതേസമയം,
സ്റ്റിയറിംഗ് കമ്മിറ്റിയിൽ ചർച്ച ചെയ്ത പേര് താഴെ തട്ടിലുള്ള നേതാക്കളുടെ എതിർപ്പ് ചൂണ്ടിക്കാട്ടി ഒഴിവാക്കില്ലെന്നാണ് ജോസഫ് വിഭാഗത്തിന്റെ കണക്ക് കൂട്ടൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here