എറണാകുളത്ത് പി രാജീവിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് മേജര്‍ രവി

എറണാകുളം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവിന് പിന്തുണയുമായി മേജര്‍ രവി ജില്ലാ കണ്‍വെന്‍ഷനില്‍ എത്തിയത് ശ്രദ്ധേയമായി.

രാജ്യത്തോട് സ്നേഹമുളളതുകൊണ്ടാണ് രാജീവിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് എത്തിയതെന്ന് ബിജെപി അനുഭാവി കൂടിയായ മേജര്‍ രവി പറഞ്ഞു.

തന്നെ ഇവിടെ കണ്ടപ്പോള്‍ ചിലരുടെയെങ്കിലും മുഖഭാവം മാറിയിട്ടുണ്ടാവും എന്ന് പറഞ്ഞുകൊണ്ടായിരുന്നു മേജര്‍ രവി പ്രസംഗം ആരംഭിച്ചത്.

ഒരു രാജ്യസഭാ എംപിക്ക് എന്തെല്ലാം ചെയ്യാന്‍ ക‍ഴിയുമെന്ന് തെളിയിച്ച ജനപ്രതിനിധിയായിരുന്നു പി രാജീവ്. എന്‍റെ വികാരം മനുഷ്യത്വം മാത്രമായതിനാലാണ് പി രാജീവിന് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പി രാജീവിനെ എല്ലാ വിഭാഗം ജനങ്ങളും നെഞ്ചിലേറ്റുന്നുവെന്നതിന്‍റെ തെളിവായിരുന്നു ജില്ലാ കണ്‍വെന്‍ഷനില്‍ പിന്തുണയുമായെത്തിയ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യം.

പ്രൊഫ. എം കെ സാനുമാഷ്, കെപിഎസി ലളിത, ബാലചന്ദ്രന്‍ ചുളളിക്കാട്, ആഷിക് അബു, ഒളിന്പ്യന്‍ മേ‍ഴ്സിക്കുട്ടന്‍ അടക്കം സാംസ്ക്കാരിക ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് സന്പന്നമായ പരിപാടിയോടെണ് പി രാജീവിന്‍റെ പ്രചരണങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കമിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News