പാര്‍ട്ടി തീരുമാനം അംഗീകരിക്കില്ല; ഉണ്ടായത് അസാധാരണ നടപടിയെന്നും പിജെ ജോസഫ്; യുഡിഎഫ് നേതാക്കളുമായി ആലോചിച്ച് ഭാവി നടപടികള്‍ കൈക്കൊള്ളും

കേരള കോണ്‍ഗ്രസ് വീണ്ടും പിളര്‍പ്പിലേക്കെന്ന വ്യക്തമായ സൂചന നല്‍കി പിജെ ജോസഫ്. പാര്‍ട്ടി തീരുമാനം അംഗീകരിക്കാന്‍ ക‍ഴിയില്ല ഉണ്ടായത് അസാധാരണമായ നടപടിയാണ്.

നീതിയുത്കമായ നടപടിയല്ല പാര്‍ട്ടി കൈക്കൊണ്ടത്. തന്‍റെ സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കാന്‍ പാര്‍ട്ടി പറയുന്ന കാരണം അംഗീകരിക്കാന്‍ ക‍ഴിയുന്നതല്ല.

ജില്ല മാറി മത്സരിച്ച ഒരുപാട് പേര്‍ പാര്‍ട്ടിയില്‍ തന്നെയുണ്ട്. യുഡിഎഫ് നേതാക്കള്‍ ദില്ലിയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം മറ്റു കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് പിജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here