മൂസുകളെ നിയന്ത്രിക്കാന്‍ കനേഡിയന്‍ നിന്ന് ചെന്നായ്ക്കള്‍ അമേരിക്കയിലേക്ക്

ഒരു സംഘം കനേഡിയന്‍ ചെന്നായ്ക്കള്‍ അമേരിക്കയില്‍ പറന്നിറങ്ങുയാണ്. കാനഡയില്‍ നിന്നുള്ള നാല് ചെന്നായ്ക്കളെയാണ് മിഷിഗണിലെ ഐസല്‍ റോയല്‍ പാര്‍ക്കിലേക്കു ഹെലികോപ്റ്ററിലെത്തിച്ചത്.

ഏതാണ്ട് 2300 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലുള്ള ദ്വീപ് സമാനമായ ഈ വനമേഖലയിലെ മൂസ് എന്ന മാന്‍ വര്‍ഗത്തില്‍ പെട്ട ജീവികളെ നിയന്ത്രിക്കുകയെന്നതാണ് ഇവയുടെ ദൗത്യം.

കാര്യമായ എതിരാളികളില്ലാതെ വന്നാല്‍ ഏതൊരു ജീവിയും പെറ്റുപെരുകും. ഏതെങ്കിലും ഒരു ജീവിയുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നാല്‍ അത് ആ പ്രദേശത്തെ ആവാസവ്യവസ്ഥയേയും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയേയും ബാധിക്കും.

ഇതുതന്നെയാണ് ഐസല്‍ റോയല്‍ പാര്‍ക്കിലും സംഭവിച്ചത്ത്. മൂസുകള്‍ പെറ്റുപെരുകിയതോടെ ഈ ജീവികള്‍ പ്രദേശത്തെ സസ്യസമ്പത്തിനു വലിയ ഭീഷണിയായി തീര്‍ന്നിരിക്കുകയാണ്.

ഈ സാഹചര്യത്തിലാണ് കാനഡയില്‍ നിന്നുള്ള നാല് ചെന്നായ്ക്കളെ ഇവിടേക്ക് എത്തിച്ചിരിക്കുന്നത്.
സെപ്റ്റംബറില്‍ രണ്ട് ചെന്നായ്ക്കളെ ഈ മേഖലയിലേക്ക് ആദ്യമെത്തിച്ചിരുന്നു.

ഇതിനു പുറമെയാണ് ഇപ്പോള്‍ നാല് ചെന്നായ്ക്കളെ കൂടി തുറന്നു വിട്ടിരിക്കുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഘട്ടം ഘട്ടമായി 24 ചെന്നായ്ക്കളെ ഈ പ്രദേശത്തു തുറന്നു വിടാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News