തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്കായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് എല്‍ജെഡി

തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്കായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് എല്‍ജെഡി. വരുന്ന തെരഞ്ഞെടുപ്പുകളില്‍ മാന്യമായ പരിഗണന നല്‍കാമെന്ന് എല്‍ഡിഎഫ് നേതൃത്വം ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് എം വി ശ്രേയാംസ് കുമാര്‍ പറഞ്ഞു.

കോണ്‍ഗ്രസ്സിന് സ്വന്തം സ്ഥാനാര്‍ത്ഥിയെ വടകരയില്‍ നിര്‍ത്താന്‍ സാധിക്കാത്തത്, തോല്‍വി ഭയന്നെന്നും ശ്രേയാംസ് കുമാര്‍ കോഴിക്കോട്ട് പറഞ്ഞു.

കോഴിക്കോട് ചേര്‍ന്ന എല്‍ ജെ ഡി സംസ്ഥാന സമിതി യോഗം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്കായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ യോഗം തീരുമാനിച്ചു.

പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ചതായി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. സീറ്റ് ലഭിക്കാത്തതിലുള്ള സ്വാഭാവിക പ്രതികരണമാണ് കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

വരുന്ന തെരഞ്ഞെടുപ്പുകളില്‍ മാന്യമായ പരിഗണന നല്‍കാമെന്ന് എല്‍ ഡി എഫ് നേതൃത്വം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ശ്രേയാംസ് കുമാര്‍ അറിയിച്ചു.

കോണ്‍ഗ്രസ്സിന് സ്വന്തം സ്ഥാനാര്‍ത്ഥിയെ വടകരയില്‍ നിര്‍ത്താന്‍ സാധിക്കാത്തത് തോല്‍വി ഭയന്നാണെന്നും എല്‍ ജെ ഡി യോഗം വിയിരുത്തി. എല്‍ ജെ ഡി സ്വാധീന മേഖലകളായ കോഴിക്കോട്, വടകര മണ്ഡലങ്ങളില്‍ എല്‍ ഡി എഫ് വിജയത്തിനായി സജീവമായി പ്രവര്‍ത്തിക്കാനും യോഗം തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here