കോട്ടയം കറുകച്ചാലില്‍ ആര്‍എസ്എസ് ക്രിമിനലുകള്‍ വീടുകയറി ആക്രമിച്ചു

കോട്ടയം കറുകച്ചാലില്‍ ആര്‍എസ്എസ് ക്രിമിനലുകള്‍ വീടുകയറി ആക്രമിച്ചു. ഗൃഹനാഥനും ,ഭാര്യയും, മകള്‍ക്കും പരിക്ക്.

കറുകച്ചാല്‍ ചമ്പക്കര ആനക്കല്ല് ഭാഗത്ത് ഒതനന്‍പറമ്പില്‍ മധുസൂദനന്‍ (50) ന്റെ വീടാണ് ആക്രമിച്ചത്.

തിങ്കളാഴ്ച്ച രാത്രി 11 നു ശേഷമായിരുന്നു സംഭവം. ചമ്പക്ക ക്ഷേത്രത്തിലെ കുംഭഭരണിയോടനുബന്ധിച്ചു നടന്ന പിണ്ടിവിളക്ക് കഴിഞ്ഞെത്തിയ 40ഓളം വരുന്ന ആര്‍ എസ് എസ് ക്രിമിനലുകളാണ് മധുസൂദനനേയും കുടുംബത്തേയും ആക്രമിച്ചത്.

സംഘടിച്ചെത്തിയ ആര്‍എസ്എസ് ക്രിമിനലുകള്‍ കേട്ടാല്‍ ആറക്കുന്ന ഭാഷയില്‍ അസഭ്യം പറഞ്ഞു കൊണ്ട് വീടിന്റെ വാതില്‍ ചവിട്ടി തുറന്ന് വീടിനകത്തു പ്രവേശിച്ച് മധുസൂദനന്‍,ഭാര്യ ബിന്ദു (46) മകള്‍ നീതു മധുസൂദനന്‍ (22) എന്നിവരെ ക്രൂരമായി മര്‍ദ്ധിക്കുകയായിരുന്നു.

ആര്‍ എസ് എസ് ആക്രമണത്തില്‍ പരിക്കേറ്റ മധുസൂദനും, കുടുംബവും പാമ്പാടി താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി.

ജനുവരി ഒന്നിനു നടന്ന വനിതാ മതിലിലും, കഴിഞ്ഞ ദിവസം പൊന്‍കുന്നത്തു നടന്ന വനിതാ പാര്‍ലമെന്റിലും ബിന്ദുവും, നീതുവും ,പങ്കെടുത്തു എന്ന കാരണത്താലാണ് ആര്‍ എസ് എസ് ക്രിമിനലുകള്‍ വീടുകയറി അച്ചനേയും, അമ്മയേയും ,മകളേയും മര്‍ദ്ധിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News