തിരുവല്ലയില്‍ യുവാവ് നടുറോഡില്‍ വെച്ച് യുവതിയെ തീ കൊളുത്തി

വിവാഹാഭ്യർഥന നിരസിച്ചതിന് യുവാവ് പെൺകുട്ടിയെ നടുറോഡിൽ വെച്ച് പെട്രോൾ ഒഴിച്ച് തീകൊളുത്തി. ഇന്ന് രാവിലെ ഒമ്പത് മണിയോടു കൂടി തിരുവല്ല ചിലങ്ക ജങ്ഷനിലാണ് സംഭവം. സംഭവത്തിൽ തിരുവല്ല കുമ്പനാട് സ്വദേശി അജിൻ റെജി മാത്യുവിനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു.

റാന്നി അയിരൂർ സ്വദേശിനിയായ പെൺകുട്ടിയാണ് ആക്രമത്തിനിരയായത്. നിരവധി തവണ വിവാഹഭ്യർഥന നടത്തിയെങ്കിലും പെൺകുട്ടി നിരസിച്ചതിനെത്തുടർന്നാണ് അജിൻ പെൺകുട്ടിയെ ആക്രമിച്ചതെന്നാണ് റിപ്പോർട്ട്.     തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തിലെ  വിദ്യാർത്ഥിനിയാണ് പെൺകുട്ടി.
 രാവിലെ ബൈക്കിൽ  എത്തിയ പ്രതി  പെൺകുട്ടി പഠിക്കുന്ന സ്ഥാപനത്തിനു സമീപത്തെ ബസ് സ്റ്റോപ്പിൽ കാത്തുനിന്നു.തുടർന്ന് പെൺകുട്ടിയെ തടഞ്ഞ് നിർത്തി. കൈയ്യിൽ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച്  കുത്തുകയായിരുന്നു തുടർന്നാണ് ബൈക്കിൽ സുക്ഷിച്ചിരുന്ന  പെട്രോൾ ഉപയോഗിച്ച് പെൺകുട്ടിയെ  തീ കൊളുത്തിയത്. സംഭവത്തിന് ദൃക്സാക്ഷികളായ
നാട്ടുകാരാണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചതും.പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചതും.
പുഷ്പഗിരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ നില അതീവ ഗുരുതരമാണ്. വയറിനേറ്റ മുറിവ് സാരമുള്ളതല്ലെങ്കിലും അറുപത് ശതമാനം പെൺകുട്ടിക്ക് പൊള്ളലേറ്റതായാണ്  മെഡിക്കൽ റിപ്പോർട്ട്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News