
കൊച്ചി: പിജെ ജോസഫിന് ലോക്സഭാ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കേരളാ കോണ്‍ഗ്രസ് എമ്മില്‍ പൊട്ടിത്തെറി.
കേരള കോണ്‍ഗ്രസ് കോഴിക്കോട്ട് ജില്ലാ ജനറല്‍ സെക്രട്ടറി പിഎം ജോര്‍ജ് രാജിവെച്ചു. തോമസ് ചാഴിക്കാടനെ കോട്ടയത്ത് അംഗീകരിക്കാനാവില്ലെന്നും പിഎം ജോര്‍ജ് പറഞ്ഞു.
രണ്ടു പ്രാവശ്യം നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍വി നേരിട്ടയാളെ എന്തിനാണ് സ്ഥാനാര്‍ഥിയാക്കിത്. കെഎം മാണിയുടെ പേരിലുള്ള അഴിമതി കേസും മകന്‍ ജോസ് കെ. മാണിയുടെ പേരിലുള്ള സരിത കേസും ഒതുക്കി തീര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും പിഎം ജോര്‍ജ് പറഞ്ഞു.
ജോസഫിന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലാ സെക്രട്ടറി റോജസ് സെബാസ്റ്റിയനും സ്ഥാനം രാജിവച്ചു.
കോട്ടയം സീറ്റ് ആവശ്യപ്പെട്ട പിജെ ജോസഫിനെ ഒഴിവാക്കി തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയാക്കുകയാണ് മാണി ചെയ്തത്.
കോട്ടയത്ത് സ്ഥാനാര്‍ഥിത്വം ഏറെക്കുറെ ഉറപ്പിച്ച ജോസഫിനെ തിങ്കളാഴ്ച അപ്രതീക്ഷിത നീക്കത്തിലൂടെ മാണി വിഭാഗം അട്ടിമറിക്കുകയായിരുന്നു.
ഞായറാഴ്ച നടന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പി ജെ ജോസഫിന്റെ പേര് മാത്രമായിരുന്നു ചര്‍ച്ച ചെയ്തത്. ഇതില്‍ ധാരണയിലെത്തുകയും ചെയതു. എന്നാല്‍, കോട്ടയം മണ്ഡലത്തിലെ മാണി വിഭാഗം നേതാക്കള്‍ മറ്റൊരു സ്ഥാനാര്‍ഥിയെന്ന കടുത്ത നിലപാടിലേക്ക് മാറിയാതാണ് ചാഴിക്കാടനെ സഹായിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here