പിജെ ജോസഫ് യുഡിഎഫ് വിട്ടുവന്നാല്‍ എന്തുവേണമെന്ന് അപ്പോള്‍ ആലോചിക്കാമെന്ന് കോടിയേരി; അപമാനം സഹിച്ച് മുന്നണിയില്‍ തുടരണമോയെന്ന് തീരുമാനിക്കേണ്ടത് ജോസഫ്

കാസര്‍ഗോഡ്: കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ് യുഡിഎഫ് വിട്ടുവന്നാല്‍ എന്തുവേണമെന്ന് അപ്പോള്‍ ആലോചിക്കാമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

മഴ പെയ്യും മുമ്പ് കുട പിടിക്കേണ്ട ആവശ്യമില്ല. പിജെ ജോസഫ് യുഡിഎഫിലെ ഏറ്റവും മുതിര്‍ന്ന നേതാവാണ്. അപമാനം സഹിച്ച് മുന്നണിയില്‍ തുടരണമോയെന്ന് തീരുമാനിക്കേണ്ടത് ജോസഫാണ്.

രാജ്യത്തെ ഒരു ചട്ടങ്ങളും പാലിക്കാത്ത പാര്‍ട്ടിയാണ് ബിജെപി. അതിനാല്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ബിജെപി ലംഘിക്കുന്നതില്‍ അദ്്ഭുതമില്ലെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel