“നിങ്ങള്‍ ബിഗ് ബസാറിനെയും നിരോധിക്കുമോ സംഘികളെ ?” പഴയ പരസ്യം കുത്തിപ്പൊക്കി ട്രോളന്മാര്‍ ചോദിക്കുന്നു

മതസൗഹാര്‍ദം വിളിച്ചോതുന്ന സര്‍ഫ് എക്‌സലിന്റെ പരസ്യമാണ് ഇപ്പോള്‍ ഇന്ത്യില്‍ ചര്‍ച്ച. മനസില്‍ മനുഷ്യന്‍ ആണ് വലുതെന്ന് കരുതുന്നവര്‍ക്ക് ആ പരസ്യം നല്‍കുന്നത് ഒരു പുഞ്ചിരിയാണ്.

പക്ഷേ ഉത്തേരേന്ത്യന്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് അതേ ലൗ ജിഹാദ് പരത്തലും ആണ്. അതിന്റെ ഭാഗമായി ആണ് ബാന്‍ സര്‍ഫ് എക്‌സല്‍ ക്യാംപയിനുമായി അവരെത്തിയത്.

പക്ഷേ പരസ്യം മലയാളികളടക്കമുള്ള സൗത്ത് ഇന്ത്യന്‍ ജനത എറ്റെടുത്തതോട് കൂടി കളി മാറി. ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും ഹേറ്റ് ക്യാപയന്‍ എല്ലാം ഇക്കൂട്ടര്‍ തകര്‍ത്തു കളഞ്ഞു.

ഇപ്പോള്‍ 2016 ല്‍ ഇറങ്ങിയ ബിഗ് ബസാര്‍ പരസ്യം കുത്തിപ്പൊക്കി കൊണ്ടു വരികയാണ് ട്രോളന്മാര്‍. സംഘികള്‍ ബിഗ് ബസാറും ബാന്‍ ചെയ്യുമോ എന്നാണ് ട്രോളന്മാര്‍ ചോദിക്കുന്നത്.

ഒരു മുസ്ലീം ഡോക്ടര്‍ തന്റെ നോമ്പുതുറ ഉപേക്ഷിച്ച് ജോലിയിലേക്ക് പോകുന്നതും മറ്റുമാണ് പരസ്യം പറയുന്നത്.

2016 ലെ റംസാന്‍ മാസത്തില്‍ പുറത്തിറങ്ങിയ പരസ്യമാണ് ഇത്. ഇപ്പോഴും ഇതിന് പ്രസക്തി ഉണ്ടെന്ന് പറയുകയാണ് ട്രോളന്മാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here