യൂട്യൂബ് വീഡിയോ നോക്കി പ്രസവം നടത്തി; അവിവാഹിതയായ യുവതിയും കുഞ്ഞും മരിച്ചു

യൂട്യൂബ് വീഡിയോയുടെ സഹായത്തോടെ പ്രസവിച്ച അവിവാഹിതയായ യുവതിയും കുഞ്ഞും മരിച്ചു.

ലഖ്‌നൗവിലെ ബിലാദ്പൂറില്‍ ഞായറാഴ്ചയാണ് സംഭവം.

നാട്ടുകാരും വീട്ടുകാരും അറിയാതിരിക്കാനാണ് ഇത്തരത്തിലൊരു കൃത്യം യുവതി നടത്തിയത്. ഒറ്റക്ക് വാടക വീടെടുത്ത് താമസിക്കുകയായിരുന്നു യുവതി. സംഭവം നടക്കുന്നതിന് നാല് ദിവസം മുന്‍പാണ് യുവതി വാടക വീട് എടുത്തത്.

അയല്‍വാസി വന്ന് യുവതിയുടെ വീട് തുറന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ഇയാള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

മുറിയില്‍ നിന്ന് യുവതിയുടെ ഫോണും കത്രികയും ബ്ലയ്ഡും നൂലും പൊലീസിന് ലഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News