‘നോട്ട് എണ്ണുന്ന യന്ത്രമില്ലാത്ത ജോസഫ് സാറിന് പിന്തുണ’: കേരള കോണ്‍ഗ്രസ് നേതാവ്

നോട്ട് എണ്ണുന്ന യന്ത്രമില്ലാത്ത ജോസഫ് സാറിന് പിന്തുണയെന്ന് കേരള കോണ്‍ഗ്രസ് നേതാവ്.

പി ജെ ജോസഫിന് സീറ്റ് നിഷേധിച്ചതിലുള്ള ജോസഫ് വിഭാഗം നേതാക്കളുടെ പ്രതിഷേധം പല തരത്തില്‍ പുരോഗമിക്കുകയാണ്. പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി റോജസ് സെബാസ്റ്റ്യന്‍ രാജി സമര്‍പ്പിച്ചു കൊണ്ട് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്.

‘പി.ജെ.ജോസഫ് സര്‍, നിങ്ങളാണ് സത്യം. നിങ്ങള്‍ക്കു നോട്ട് എണ്ണുന്ന സാമഗ്രിയില്ലല്ലോ’ എന്നു ഫെയ്‌സ്ബുക്കില്‍ കുറിച്ചാണ് റോജസ് രാജി പ്രഖ്യാപിച്ചത്.

ഭാര്യ ബീന റോജസ് അയ്യന്‍കുന്ന് പഞ്ചായത്ത് മെമ്പര്‍ സ്ഥാനവും രാജിവയ്ക്കുമെന്ന് റോജസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here