മാലിന്യപ്രശ്‌നത്തിന് പരിഹാരവുമായി ‘ചലഞ്ച് ഫോര്‍ ചെയ്ഞ്ച്’, വൈറലായി ഹാഷ്ടാഗ്

ശരിയായ രീതിയില്‍ ഉപയോഗിക്കുകയാണെങ്കില്‍ ഒരുപാട് നല്ല കാര്യങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ  ഉപകരിക്കും. പലപ്പോഴും അതിനുള്ള ഉദാഹരണങ്ങള്‍ നമ്മള്‍ കണ്ടതും ആണ്.

അതില്‍ ഒന്നാണ് ട്രീ ചലഞ്ച്. അതുപോലെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം ആവുകയും പുതിയൊരു മാറ്റത്തിന് തുടക്കം കുറിക്കുകയാണ് ‘ചലഞ്ച് ഫോര്‍ ചെയ്ഞ്ച്”. അന്താരാഷ്ട്രതലത്തിലും ഇത് ഏറെ ചര്‍ച്ചയാവുകയാണ്.

മാലിന്യപ്രശ്‌നത്തിന് പരിഹാരവും പരിസര ശുചീകരണവും ആണ് ഈ ചലഞ്ചിന്റെ ലക്ഷ്യം. യുവത്വം ആണ് ഇത് ഏറ്റെടുത്തിരിക്കുന്നത്.

മാലിന്യം നിറഞ്ഞ ഒര സ്ഥലത്തെ മാറ്റി എടുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. മാലിന്യം നിറഞ്ഞു കിടക്കുന്ന സ്ഥലത്ത് പോയി ആദ്യം ഒരു ഫോട്ടോ എടുക്കും പിന്നെ അവിടം വൃത്തിയാക്കിയതിന് ശേഷം വീണ്ടും ഒരു ഫോട്ടോ എടുക്കും.

ഇത് സോഷ്യല്‍ മീഡിയയില്‍ ഇട്ടാണ് പിന്നീട് ചലഞ്ച് ചെയ്യുന്നത്. ഇതിലൂടെ വലിയ മുന്നേറ്റമാണ് ലക്ഷ്യമിടുന്നത്. ഇങ്ങനെ ശേഖരിക്കുന്ന മാലിന്യം കൃത്യസ്ഥലത്ത് നിക്ഷേപിക്കുകയും ചെയ്യുന്നതോടെ ചലഞ്ച് പൂര്‍ത്തിയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News