“അഞ്ച് പതിറ്റാണ്ട് പതിയെ ഓടിക്കൊണ്ടിരുന്ന ഒരു രാജ്യത്തെ ഒരു നൂറ്റാണ്ട് പിന്നിലേക്ക് വലിച്ചിട്ടവര്‍ ഭരിക്കുന്നിടത്ത് എന്തുകൊണ്ട് കേരളം തല ഉയര്‍ത്തി നില്‍ക്കുന്നു”, ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറല്‍

അഞ്ച് പതിറ്റാണ്ട് പതിയെ ഓടിക്കൊണ്ടിരുന്ന ഒരു രാജ്യത്തെ ഒരു നൂറ്റാണ്ട് പിന്നിലേക്ക് വലിച്ചിട്ടവര്‍ ഭരിക്കുന്നിടത്ത് തല ഉയര്‍ത്തി നില്‍ക്കുന്ന കേരളം. എന്തുകൊണ്ടാണ് ഇന്ത്യില്‍ കരളം ഒന്നാമതെന്ന് അടിവരയിട്ടു പറയുകയാണ് അസീബ് പുത്തലത്ത് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ.

മോദി സര്‍ക്കാരിനെയും അവര്‍ നല്‍കിയ പൊള്ളയായ വാഗദാനങ്ങളെയും ഈ 5 വര്‍ഷത്തില്‍ ഇന്ത്യ എന്തിലൊക്കെ പിന്നില്‍ പോയെന്നും അദ്ദേഹം പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സ്വാതന്ത്ര്യം കിട്ടിയിട്ട് 70 കൊല്ലത്തിലേറെയായി. നെഹ്രു എന്നൊരൊറ്റയൊരാളല്ലാതെ നാടിനെ മുന്നോട്ട് നയിച്ച കൊള്ളാവുന്ന ഒരു ഭരണാധികാരിയെ ഇന്ത്യക്ക് പിന്നീട് കിട്ടിയിട്ടില്ല. അത്യാവശ്യം നല്ല നയങ്ങളാല്‍ ഉറച്ച് തുടങ്ങിയിരുന്ന മണ്ണിനെ, അങ്ങേര്‍ വീണതില്‍ പിന്നെ വര്‍ഗീയതയോട് സന്ധി ചെയ്തും കോര്‍പ്പറേറ്റുകളുടെ ചന്തി കഴുകിക്കൊടുത്തും കോണ്‍ഗ്രസ് തന്നെയാണ് താമരക്ക് വിരിയാനുള്ള ചെളിക്കുണ്ട് ഇവിടെയൊരുക്കിയത്. ഉന്മൂലനപ്രത്യയശാസ്ത്രത്തോടും കോര്‍പ്പറേറ്റ് താല്പര്യങ്ങളോടും മാത്രം പ്രതിബദ്ധതയുള്ള, സിരയില്‍ വെറുപ്പ് മാത്രമൊഴുകുന്ന ഒരു കൂട്ടരങ്ങനെയാണിവിടെ അധികാരത്തില്‍ വരുന്നത്.

വറ്റില്ലാത്ത കഞ്ഞിവെള്ളം കുടിച്ചൊരു നേരം കിടക്കാന്‍ മാത്രം പാങ്ങുണ്ടായ ജനങ്ങളുടെ കൈ തല്ലിയൊടിച്ച്, പാത്രത്തില്‍ ചെമ്മണ്ണ് വാരിയിട്ട്, തുള വീണ സ്പൂണ്‍ കൊടുത്ത് കോരിക്കുടിച്ചോളാന്‍ പറഞ്ഞ,
തട്ടിയും മുട്ടിയും ബ്രേക്ക്ഡൗണായും ഓടിക്കൊണ്ടിരുന്ന സാമ്പത്തിക വ്യവസ്ഥയുടെ എഞ്ചിനില്‍ ഉപ്പ് വാരിയിട്ട ഒരു നേതാവും അയാളുടെ പാര്‍ട്ടിയും ഭരിച്ച കഴിഞ്ഞ 5 വര്‍ഷം ഇന്ത്യ എങ്ങോട്ട് നടന്നെന്നറിയാന്‍ വലിയ അനാലിസിസൊന്നും വേണമെന്നില്ല. അന്താരാഷ്ട്ര ഏജന്‍സികളുടെ, ഒരു നാടിന്റെ അവസ്ഥയെ കൃത്യമായ വിലയിരുത്തുന്ന ചില ഇന്‍ഡക്‌സുകളില്‍ ഇന്ത്യയുടെ റാങ്കിംഗിലെന്ത് മാറ്റമുണ്ടായെന്ന് മാത്രം നോക്കിയാല്‍ മതി.

ഒരു നാട്ടിലെ ജനങ്ങളെത്ര സംതൃപ്തരാണെന്നളക്കുന്ന യു എന്നിന്റെ വേള്‍ഡ് ഹാപ്പിനസ് ഇന്‍ഡക്‌സില്‍, 2013 ല്‍ 111ആം സ്ഥാനത്തായിരുന്ന ഇന്ത്യയിപ്പോള്‍ 133മത് ആണ്. അഞ്ച് കൊല്ലം കൊണ്ട് ഇന്ത്യ 22 പൊസിഷന്‍ താഴേക്കിറങ്ങിയപ്പോള്‍ പാകിസ്ഥാന്‍ ഇംപ്രൂവ് ചെയ്ത് 75 ലേക്കെത്തി. ബംഗ്ലാദേശും നേപ്പാളും ഭൂട്ടാനും മ്യാന്മാറുമടക്കമുള്ള അയല്‍രാജ്യങ്ങള്‍ ഇന്ത്യക്ക് മുകളില്‍ കൊള്ളാവുന്ന പൊസിഷനിലായി.

എക്കണോമിക്ക് ഇന്റലിജന്‍സ് യൂണിറ്റ് (EIU) റിലീസ് ചെയ്യുന്ന ലോകരാജ്യങ്ങളില്‍ ജനാധിപത്യത്തിന്റെ ക്വാളിറ്റിയളക്കുന്ന ഡെമോക്രസി ഇന്‍ഡക്‌സില്‍ 27th ആയിരുന്ന ഇന്ത്യ 60 മാസം കൊണ്ട് നാല്‍പ്പത്തൊന്നായി. 2018 ലെ പ്രസ് ഫീഡം ഇന്‍ഡക്‌സില്‍ പാകിസ്ഥാന് തൊട്ട് മുകളില്‍ മാതമാണ് ഇന്ത്യ. കഴിഞ്ഞ 2 കൊല്ലം കൊണ്ട് 5 പടി താഴേക്കാണ് ഇന്ത്യ പോയത്. ചൈല്‍ഡ് ഡവലപ്പ്‌മെന്റ് ഇന്‍ഡക്‌സില്‍ 104 ല്‍ നിന്ന് 113 ലേക്കും ജന്‍ഡര്‍ ഗാപ്പ് ഇന്‍ഡക്‌സില്‍ അവസാനവര്‍ഷം 21 സ്ഥാനങ്ങള്‍ താഴേക്കിറങ്ങി 108th ലേക്കും രാജ്യമെത്തി.

വര്‍ഷം ഒരു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വാഗ്ദാനം നല്‍കി അധികാരത്തിലേറിയ മോദിയുടെ ഭരണമവസാനിക്കുമ്പോള്‍ NSSO സര്‍വേ റിസല്‍ട്ട് പ്രകാരം 1972 ന് ശേഷം 45 വര്‍ഷത്തേ ഏറ്റവും കൂടിയ തൊഴിലില്ലായ്മ നിരക്കാണിന്ന് ഇന്ത്യയില്‍.

നാടിന്റെ പട്ടിണിയളക്കുന്ന ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്‌സില്‍ തൊണ്ണൂറ്റിമൂന്നാം സ്ഥാനത്ത് നിന്ന് 10 സ്ഥാനം കുറഞ്ഞ് നൂറ്റിമൂന്നിലെത്തിയ ഇന്ത്യക്ക് ആകെ ഉയര്‍ന്ന് സ്ഥാനം കിട്ടിയ ഏക കാറ്റഗറി മതവര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്നതിലാണ്. പ്യു റിസര്‍ച്ച് അനലൈസ് ചെയ്ത 198 രാജ്യങ്ങളുള്ള റാങ്കിംഗില്‍ ഇന്ത്യ നാലാമതാണ്. ഇന്ത്യയേക്കാള്‍ കൂടുതല്‍ കലാപങ്ങള്‍ നടക്കുന്ന 3 രാജ്യങ്ങളേ ലോകത്തുള്ളു, സിറിയയും നൈജീരിയയും ഇറാഖും മാത്രം.

5 പതിറ്റാണ്ട് പതിയെയോടിക്കൊണ്ടിരുന്ന ഒരു രാജ്യത്തെ, ഒരു നൂറ്റാണ്ട് പിന്നിലേക്ക് വലിച്ചിട്ടുകൊണ്ടാണ് മോദിയുടെ ഭരണദിനങ്ങള്‍ കടന്ന് പോയത്. ഫെഡറല്‍ സംവിധാനങ്ങളെയെല്ലാം ചവച്ചുതുപ്പി, അരികുവല്‍ക്കരിക്കപ്പെട്ടവരെയെല്ലാം പരിഹസിച്ച് ചിരിക്കുന്ന, കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തെ മുറിച്ച് വില്‍ക്കുന്ന ആ ഭരണനേതൃത്വത്തിന് പക്ഷേ, ഒരു ബദലുണ്ടിവിടെ, കേരളം.!

നിപയും ഓഖിയും പ്രളയവും പിന്നോട്ട് വലിച്ചിട്ടും കുതറിമാറി മുന്നോട്ടോടിയ ഈ നാട് ഇന്റര്‍നാഷണല്‍ മീഡിയകളിലിടം പിടിച്ചത്, വിരലിലെണ്ണിത്തീര്‍ക്കാനാവാത്തത്ര ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങളും അംഗീകാരങ്ങളും നേടിയത്, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയായത് ഇക്കലായളവിലെ 3 വര്‍ഷത്തില്‍ തന്നെയാണ്.

കഴിഞ്ഞ ഡിസംബറില്‍ റിലീസ് ചെയ്ത, യു എന്നും മിനിസ്ട്രി ഓഫ് സ്റ്റാറ്റിടിക്‌സും ഗ്രീന്‍ ഗ്രോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി, ആരോഗ്യപരിപാലനവും പട്ടിണി നിര്‍മ്മാര്‍ജനവും ലിംഗസമത്വവും മികച്ച വിദ്യാഭ്യാസവും അടിസ്ഥാനമാക്കി തയാറാക്കുന്ന സസ്‌റ്റൈനബിള്‍ ഡവലപ്‌മെന്റ് ഗോള്‍സ് (SDG2018) സൂചികയില്‍ ആദ്യമെത്തിയത് കേരളമാണ്.
നിതി അയോഗ് വേള്‍ഡ്ബാങ്കിന്റെ 2018 ഫെബ്രുവരിയില്‍ പുറത്തുവന്ന ഹെല്‍ത്ത് റാംഗിങ്ങിലും ഒന്നാമതെത്തിയ കേരളത്തിന് രണ്ടാം സ്ഥാനക്കാരേക്കാള്‍ 20% പോയിന്റ് കൂടുതലുണ്ടായിരുന്നു.

പബ്ലിക്ക് അഫയര്‍സ് ഇന്‍ഡക്‌സ് (PAI2018) പ്രകാരം തുടര്‍ച്ചയായി മൂന്നാം വട്ടവും മികച്ച ഭരണനിര്‍വ്വഹണത്തിനുള്ള അവാര്‍ഡ് നമുക്കാണ്. ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റിലേയും സ്തീകളേയും കുട്ടികളേയും പരിഗണിക്കുന്നതിലേയും ഹ്യൂമന്‍ ഡവലപ്‌മെന്റിലേയും കഴിഞ്ഞ 3 വര്‍ഷത്തെ ഇടതുഭരണത്തിലെ വ്യത്യാസം പ്രകടമായി അതില്‍ കാണാനാവും.

ഇന്‍ഡസ്ട്രിയല്‍ ഫ്രണ്ട്‌ലി സ്റ്റേറ്റല്ലന്ന വാദങ്ങള്‍ ഇനിയില്ലെന്ന് അറിയിച്ച്, നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് എക്കണോമിക് റിസര്‍ച്ചിന്റെ സ്റ്റേറ്റ് ഇന്വെസ്റ്റ്‌മെന്റ് പൊട്ടന്‍ഷ്യല്‍ ഇന്‍ഡക്‌സില്‍ കേരളം ഏറ്റവും നേട്ടമുണ്ടാക്കി. ഭൂമി, തൊഴില്‍, ഇന്‍ഫ്രാസ്ട്രക്ചര്‍, സാമ്പത്തികാവസ്ഥ, രാഷ്ട്രീയസ്ഥൈര്യം, ഭരണനിര്‍വ്വഹണം, വ്യവസായനയം എന്നിവയടിസ്ഥാനമാക്കിയാണ് NCAER ഡാറ്റ പുറത്തുവിട്ടത്. ഇന്‍ഡസ്ട്രിയല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ 2018 ലെ സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ ടോപ്പ് പെര്‍ഫോമര്‍ അവാര്‍ഡും കേരളത്തിനാണ്.

നിപ പോലെ 80% മരണസാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന, മുന്‍പ് കേട്ട് പരിചയമില്ലാത്തൊരു മഹാമാരിയെ കൈകാര്യം ചെയ്ത്, തോല്‍പ്പിച്ച വിട്ട കേരളത്തിന്റെ ആരോഗ്യരംഗത്തിന് ബാള്‍ട്ടിമോറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമന്‍ വൈറോളജിയുടെ ബഹുമതിയും കൂടെ ഇന്ത്യയിലെ ഒരുമാതിരി എല്ലാ ഏജന്‍സികളുടേയും അംഗീകാരങ്ങളും (എക്‌സ്പ്രസ് ഹെല്‍ത്ത് കെയര്‍ അവാര്‍ഡ്, സ്വസ്ത് ഭാരത് അവാര്‍ഡ്) തേടിയെത്തി.

സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടപ്പാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനമെന്ന പദവി, BEEയുടെ ഇന്ത്യയിലെ മോസ്റ്റ് എനര്‍ജി എഫിഷ്യന്റ് സ്റ്റേറ്റ് പദവി, ഏറ്റവും ഗുണനിലവാരമുള്ള ഗവണ്മെന്റ് സ്‌കൂളുകളുള്ള സംസ്ഥാനം, ലീസ്റ്റ് കറപ്ടഡ് സ്റ്റേറ്റ്, നാഷ്ണല്‍ ക്രൈംസ് റെക്കോഡ്‌സ് ബ്യൂറോയുടെ ലീസ്റ്റ് കമ്മ്യൂണല്‍ വയലന്‍സ് നടക്കുന്ന സംസ്ഥാനം തുടങ്ങി എണ്ണിയെടുത്താല്‍ തീരാത്തത്ത്ര പുരസ്‌കാരങ്ങളും അംഗീകാരങ്ങളും പരാമര്‍ശങ്ങളും ആഭ്യന്തരം, ടൂറിസം, ഐ ടി, തദ്ദേശസ്വയംഭരണം തുടങ്ങിയെല്ലാ മേഖലയിലും നേടിയ ഒരു കാലഘട്ടമാണ് കേരളത്തിനിത്.

ഒരു രാജ്യം, അവര്‍ തിരഞ്ഞെടുത്ത ഭരണാധികാരിയുടെ, അയാളെ നയിക്കുന്ന രാഷ്ട്രീയത്തിന്റെ, നിയോലിബറല്‍ സാമ്പത്തികനയത്തിന്റെ, വെറുപ്പിന്റെ പ്രയോരിറ്റികളാല്‍ അതിന്റെ ഏറ്റവും മോശം ദിവസങ്ങളിലൂടെ, അരക്ഷിതാവസ്ഥയുടെ ഗ്രഹണം ബാധിച്ച ഇരുട്ടിലൂടെ കടന്ന് പോകുമ്പോള്‍, അതേരാജ്യത്തിങ്ങേയറ്റത്ത്, കേന്ദ്രം അങ്ങോട്ട് സമ്പത്തൂറ്റുകയും ഇങ്ങോട്ട് നക്കാപ്പിച്ച തരികയും ചെയ്യുന്ന ഒരു ചെറിയ സംസ്ഥാനം, പ്രകൃതിദുരന്തങ്ങളില്‍ ലോകരാജ്യങ്ങള്‍ നീട്ടിയ സഹായം തട്ടിത്തെറിപ്പിച്ചിട്ടും, ഒറ്റപ്പെടുത്താന്‍ നോക്കിയിട്ടും നിവര്‍ന്ന നിന്ന നാട്,
കഴുത്തൊപ്പം മുങ്ങി നിന്നപ്പോള്‍ നെറുകന്‍തലയില്‍ ചവിട്ടിയിട്ടും കരക്ക് നീന്തിക്കയറിയ കേരളം, ഇന്ത്യാ മഹാരാജ്യത്തിനിവിടെ വഴിവിളക്ക് തെളിയിച്ച് മുന്നില്‍ നടക്കുകയാണ്, വഴികാട്ടുകയാണ്..!!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News