
നരേന്ദ്രമോദി തീവ്രവാദത്തെ പോലും രാഷ്ട്രിയവല്‍ക്കരിക്കുകയാണന്ന് സോണിയാഗാന്ധി. ഗുജറാത്തിലെ അഹമദാബാദില്‍ നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് സോണിയാഗാന്ധിയുടെ വിമര്‍ശനം.
അതേ സമയം തീവ്രവാദി അസൂദ് അസ്ഹറിനെ രാഹുല്‍ഗാന്ധി അസ്ഹര്‍ജിയെന്ന് അഭിസംബോധന ചെയ്തുവെന്നാരോപിച്ച് ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ രൂക്ഷമായ വാക്‌പോര്.
ദില്ലിയില്‍ നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സമ്മേളനത്തിലാണ് മസൂദ് അസ്ഹര്‍ എന്ന തീവ്രവാദിയെക്കുറിച്ച് പറയുമ്പോള്‍ രാഹുല്‍ഗാന്ധി അസ്ഹര്‍ ജി എന്ന് സംബോധന ചെയ്തത്.
ഇത് ഏറ്റ്പിടിച്ച് ബിജെപി കോണ്‍ഗ്രസിനെതിരെ രംഗത്ത് എത്തി. പാക്കിസ്ഥാനെ പോലെ തീവ്രവാദികളെ സ്‌നേഹിക്കുകയാണോ കോണ്ഗ്രസെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ചോദിച്ചു.
ദിഗ് വിജയ് സിങ്ങും ഇതിന് മുമ്പ് ഒസാമ ബിന്‍ലാദനെ ജിയെന്ന് വിളിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ രാഹുലും ആവര്‍ത്തിക്കുകയാണന്നും രവിശങ്കര്‍ പ്രസാദ് ട്വീറ്റ് ചെയ്തു.
മസൂദിനെ വിട്ടയച്ചതും,പാക്കിസ്ഥാനികളെ പത്താന്‍കോട്ടില്‍ വിളിച്ച് വരുത്തിയതും ബിജെപിയെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു.
അതേ സമയം 58 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗം ഗുജറാത്തില്‍ നടന്നു.മോദിയുടെ ജന്മസ്ഥലമായ അഹമദാബാദിലായിരുന്നു യോഗം.
തീവ്രവാദത്തെ പോലും മോദി രാഷ്ട്രിയ വല്‍ക്കരിക്കുകയാണന്ന് സോണിയാഗാന്ധി വിമര്‍ശിച്ചു. ആര്‍എസ്എസ്-ബിജെപി ഫാസിസത്തെ തോല്‍പ്പിക്കുമെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു.
തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പ്രവര്‍ത്തക സമിതി വിലയിരുത്തി. അതിന് ശേഷം ഗാന്ധി നഗര്‍ അടല്‍ ഗ്രൗണ്ടില്‍ വന്‍ തിരഞ്ഞേടുപ്പ് റാലിയും നടന്നു.
പ്രിയങ്കഗാന്ധി ആദ്യമായി പ്രവര്‍ത്തക സമിതിയോഗത്തില്‍ പങ്കെടുത്തും. മഹാത്മഗാന്ധിയുടെ സബര്‍മതി ആശ്രമത്തില്‍ നേതാക്കള്‍ പ്രാര്‍ത്ഥന നടത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here