വിവാഹ വേദിയില്‍ വെച്ച് വധുവിന്‍റെ മുഖത്തടിച്ച് വരന്‍; സംഭവം മധുരം നല്‍കല്‍ ചടങ്ങിനിടെ; വീഡിയോ

വിവാഹദിനം എന്നും എല്ലാവരും ഓര്‍ത്തു വെയ്ക്കാന്‍ ആഗ്രഹിക്കുന്നതാണ്. ആ ദിവസം ബന്ധുപ്പളുടെ മുന്നില്‍ വെച്ച് പങ്കാളിയില്‍ നിന്നും മുഖത്ത് അടികിട്ടിയാല്‍ എന്താവും അവസ്ഥ. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കറങ്ങുന്നത്.

വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്കിടെ, വധുവിന്‍റെ മുഖത്തടിക്കുന്ന വരന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വെെറലാണ്.

വിവാഹവുമായി ബന്ധപ്പെട്ട മധുരം നല്‍കല്‍ ചടങ്ങുകള്‍ക്കിടെയാണ് സംഭവം. വരനും വധുവും ചേര്‍ന്ന് കേക്കു മുറിക്കുകയും വരന്‍ കേക്കിന്‍റെ കഷ്ണം വധുവിന്‍രെ വായിലേക്ക് വെച്ചു നല്‍കുകയും ചെയ്യുന്നു.

തുടര്‍ന്ന് വധുവിന്‍റെ ഊ‍ഴം വരുമ്പോള്‍, വരന്‍ കേക്കിനായി വാ തുറക്കുമ്പോള്‍, വധു കേക്ക് നല്‍കാതെ കൈവലിച്ച് കാട്ടി.

വധുവിന്‍റെ ഈ കുസൃതി ഇഷ്ടപ്പെടാതെ വരന്‍, മുഖത്ത് അടിക്കുകയായിരുന്നു. അടിയേറ്റ് പെണ്‍കുട്ടി സോഫയിലേക്ക് തെറിച്ചു വീ‍ഴുന്നതും വീഡിയോയില്‍ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News