കേരളാ കോണ്‍ഗ്രസ് പിളര്‍പ്പിന്‍റെ വക്കില്‍; മാണിയെ തള്ളി ജോസഫിനെ  കൊള്ളാനൊരുങ്ങി കോണ്‍ഗ്രസ്; ഇടുക്കി സീറ്റ് ജോസഫിന് നല്‍കാന്‍ സാധ്യത

ലോകസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ,യുഡിഎഫില്‍ രാഷ്ട്രീയ നീക്കങ്ങള്‍ ശക്തമാകുകയാണ്. സീറ്റ് തര്‍ക്കം ശക്തമായ കേരളാ കോണ്‍ഗ്രസ് പിളര്‍പ്പിന്‍റെ വക്കിലെത്തിയിരിക്കുന്നു.

അതിനിടെ മാണിയെതള്ളി ജോസഫിനെ കൊ‍ളളാന്‍ കരുക്കള്‍നീക്കുകയാണ് കോണ്‍ഗ്രസ്.  സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ ഏകപക്ഷീയമായാണ്  മാണി തീരുമാനമെടുത്തതെന്നും,മുന്നണി മര്യാദകള്‍ പാലിച്ചില്ലെന്നുമുള്ള ആരോപണങ്ങളുമായി ജോസഫ് നേരത്തെ രംഗത്തെത്തിയിരുന്നു.

സീറ്റു വേണമെന്ന് കൃത്യമായി ആവശ്യപ്പെട്ടിട്ടും ജോസഫിനെ തള്ളി തോമസ് ചാ‍ഴിക്കാടനെ നിര്‍ദ്ദേശിക്കുകയാണ് മാണി ചെയ്തത്.സീറ്റ് നഷ്ടപ്പെട്ടതോടെ ഭാവി തീരുമാനങ്ങള്‍ കോണ്‍ഗ്രസിനോട് ചര്‍ച്ച ചെയ്ത ശേഷം എടുക്കുമെന്നാണ് ജോസഫിന്‍റെ തീരുമാനം.

ഇത് മുതലെടുത്ത് മാണിയെതള്ളി ജോസഫിനെ കൊ‍ളാളാന്‍ കരുക്കള്‍നീക്കുകയാണ് കോണ്‍ഗ്രസ്. മാണിയെ ഒതുക്കാന്‍ ജോസഫിനെ കൂട്ടു പിടിക്കുകയാണ് കോണ്‍ഗ്രസ്. പിജെ ജോസഫിനെ ഇടുക്കിയില്‍ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. അങ്ങനെയെങ്കില്‍ കേരളാ കോണ്‍ഗ്രസ് വീണ്ടും പിളരും. ജോസഫ് വിഭാഗം മാണിയെ വിട്ട് തനിച്ച് കോണ്‍ഗ്രസില്‍ നില്‍ക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News