പട്ടാമ്പി മുനിസിപ്പാലിറ്റിയിലെ 24 കൗൺസിലര്‍മാരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അയോഗ്യരാക്കി

പാലക്കാട് പട്ടാമ്പി മുനിസിപ്പാലിറ്റിയിലെ 24 കൗൺസിലർമാരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ അയോഗ്യരാക്കി.

നിശ്ചിത സമയ പരിധിക്കുള്ളിൽ ആസ്തി ബാധ്യതാവിവരം സമർപ്പിക്കുന്നതിൽ വീ‍ഴ്ച വരുത്തിയതിലാണ് കമ്മീഷന്‍റെ നടപടി.

കേരള മുനിസിപ്പാലിറ്റി ആക്ടിലെ സെക്ഷൻ 91 പി പ്രകാരം അയോഗ്യത കൽപിച്ചവർക്ക് കൗൺസിലർ സ്ഥാനം നഷ്ടമായി.

ഭൂരിപക്ഷം അംഗങ്ങളും അയോഗ്യരാക്കപ്പെട്ട സാഹചര്യത്തിൽ പട്ടാമ്പി മുനിസിപ്പൽ കൗൺസിലിനെ പരിച്ചു വിടുന്നതായും കമ്മീഷൻ അറിയിച്ചു.

ആകെ 28 കൗൺസിലർമാരാണ് കൗസിലിലുണ്ടായിരുന്നത്. പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ പരിശോധന നടത്തി നടപടിയെടുത്തതെന്നും പ്രസ്താവനയിലൂടെ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here