യുഡിഎഫ് രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾ; കെ എം മാണിയെ തളളി ജോസഫിനെ കൊളളാൻ കരുക്കൾ നീക്കി കോൺഗ്രസ്; പിജെ ജോസഫിനെ ഇടുക്കിയിൽ മത്സരിപ്പിച്ചേക്കും; കോട്ടയം സീറ്റ് കോൺഗ്രസ് പിടിച്ചെടുക്കും

സ്ഥാനാർത്ഥിത്വം നൽകാതെ കെ എം മാണി കൈവിട്ടപി ജെ ജോസഫിനെ സംരക്ഷിക്കാൻ നാടകീയ നീക്കങ്ങൾ യുഡിഎഫിൽ സജീവമാണ്.

കെ എം മാണിയെ തളളി, പിജെ ജോസഫിനെ ഇടുക്കിയിൽ മത്സരിപ്പിക്കാനാണ് കോൺഗ്രസ് ശ്രമം. പകരം പിടിച്ചെടുക്കുന്ന കോട്ടയം സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥി മത്സരിക്കും.

മാണിക്ക് വേണമെങ്കിൽ പി ജെ ജോസഫിനെ പിന്തുണയ്ക്കാമെന്ന നിലപാടിൽ എ ഗ്രൂപ്പാണ് പി ജെ ജോസഫിന് വേണ്ടി കരുക്കൾ നീക്കുന്നത്.

കേരള കോൺഗ്രസ് തർക്കത്തിൽ ഉമ്മൻചാണ്ടിയുടെ പിന്തുണ പിജെ ജോസഫിനാണ്. പിളർന്നാലും യു ഡി എഫിൽ തുടരാമെന്ന് ഉറപ്പ് നൽകിയ സാഹചര്യത്തിൽ ഉമ്മൻ ചാണ്ടി – പി ജെ ജോസഫ് കൂടിക്കാഴ്ച്ച ഉടനുണ്ടാകും.

കോട്ടയം ഡി സി സി യിൽ ചേർന്ന ജനപ്രതിനിധികളുടെ യോഗത്തിൽ മാണിക്കെതിരെ കടുത്ത വിമർശനവും പ്രതിഷേധവും ഉയർന്നു.

അതേസമയം, കോൺഗ്രസ് വിരുദ്ധനായ തോമസ് ചാഴികാടനെ സ്ഥാനാർത്ഥിയായി കെ എം മാണി പ്രഖ്യാപിച്ചത് കോൺ‌ഗ്രസുമായി നേരിട്ടുള്ള ഏറ്റുമുട്ടലിന് തയ്യാറാണെന്ന സൂചനയാണ്.

തോമസ് ചാഴികാടനാകട്ടെ കെ എം മാണിയുടെ നിർദ്ദേശമനുസരിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. അതിനിടയിലാണ് കോട്ടയം സീറ്റ് പിടിച്ചെടുക്കാൻ കോൺഗ്രസ് അണിയറ നീക്കം തുടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here