വോട്ടര്‍മാര്‍ക്കിടയില്‍ ബോധവത്കരണത്തിനായി വോട്ട് വണ്ടിയുടെ പര്യടനം തുടരുന്നു

തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാര്‍ക്കിടയില്‍ ബോധവത്കരണത്തിനായി വോട്ട് വണ്ടിയുടെ പര്യടനം തുടരുന്നു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റും പരിചയപ്പെടുന്നതിനുള്ള സൗകര്യം വാഹനത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ ഭരണകൂടം ഒരുക്കിയ വോട്ടുവണ്ടിയുടെ യാത്ര തെരഞ്ഞെടുപ്പ് വരെ തുടരും.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തെയും വിവിപാറ്റിനെയും സമ്മതിദായകര്‍ക്ക് പരിചയപ്പെടുന്ന വോട്ട് വണ്ടിയുടെ യാത്ര നിയമസഭാ മണ്ഡലാടിസ്ഥാനത്തിലാണ് നടക്കുന്നത്.

തെരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ ആദ്യം എത്തുന്നത് ഇ വി എം എന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിനടുത്താണ്. ഈ മെഷീനില്‍ സ്ഥാനാര്‍ത്ഥിയുടെ പേര്, ക്രമ നമ്പര്‍, ചിഹ്നം എന്നിവയാണ് ക്രമീകരിച്ചിരിക്കുന്നത്. സ്വന്തം സ്ഥാനാര്‍ത്ഥിക്ക് രേഖപ്പെടുത്തുന്ന വോട്ട് വോട്ടര്‍ക്ക് നേരില്‍ ബാലറ്റായി വിവിപാറ്റില്‍ കാണാന്‍ സാധിക്കും.

7 സെക്കന്റ് മാത്രമാകും ഇത് കാണാന്‍ സാധിക്കുക. തുടര്‍ന്ന് അവ വിവിപാറ്റില്‍ സൂക്ഷിക്കും. ഇക്കാര്യങ്ങള്‍ എല്ലാം വോട്ട് വണ്ടിയില്‍ എത്തുന്നവര്‍ക്ക് ഉദ്യോഗസ്ഥര്‍ വിശദീകരിച്ച് നല്‍കും.

സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പരിപാടിയുടെ ഭാഗമായാണ് വോട്ടുവണ്ടിയുടെ പര്യടനം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായത്തോടെ ജില്ലാ ഭരണകൂടം ഒരുക്കിയ വോട്ടുവണ്ടിയുടെ യാത്ര തെരഞ്ഞെടുപ്പ് വരെ തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News