കോട്ടയം മണ്ഡലത്തിലെ ഇടതുസ്ഥാനാര്‍ത്ഥി വി എന്‍ വാസവന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കം

കോട്ടയം മണ്ഡലത്തിലെ ഇടതുസ്ഥാനാര്‍ത്ഥി വി എന്‍ വാസവന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കം. തിരുനക്കരയില്‍ നടന്ന കണ്‍വെന്‍ഷന്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിനാല്‍ കോട്ടയം മണ്ഡലത്തിലെ ഇടതുസ്ഥാനാര്‍ത്ഥി വി എന്‍ വാസവന്‍ പ്രചാരണത്തില്‍ മുന്നിലാണ്.

സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച നാള്‍ മുതല്‍ക്കെ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ നേരിട്ടെത്തി വോട്ടര്‍മാരെ കാണുന്ന തിരക്കിലായിരുന്നു സ്ഥാനാര്‍ത്ഥി.

അതിനിടയിലാണ് എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരുനക്കരയില്‍ ഔദ്യോഗിക തുടക്കമായത്. മതേതരത്വം സംരക്ഷിക്കാന്‍ ഇടതുപക്ഷത്തിന്റെ വിജയം അനിവാര്യമാണെന്ന് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത കാനം രാജേന്ദ്രന്‍ പറഞ്ഞു.

ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായ കണ്‍വന്‍ഷനായിരുന്നു തിരുനക്കരയിലേത്. സിപിഐഎം കേന്ദ്രകമ്മറ്റിയംഗം വൈക്കം വിശ്വന്‍, സ്ഥാനാര്‍ത്ഥി വിഎന്‍ വാസവന്‍,എല്‍ഡിഎഫ് നേതാക്കളായ സ്‌കറിയ തോമസ്, ബിജിലി ജോസഫ്, എവി റസല്‍, മാണി സി കാപ്പന്‍, സാബു മുരിക്കവേലി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയിലെ വിവിധ നിയോജകമണ്ഡലം കണ്‍വന്‍ഷനുകള്‍ ഇന്ന് തുടങ്ങും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here