ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു എല്‍ ഡി എഫ് ചാലക്കുടി ലോക്‌സഭാ മണ്ഡലം കണ്‍വെന്‍ഷന്‍

ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു എല്‍ ഡി എഫ് ചാലക്കുടി ലോക്‌സഭാ മണ്ഡലം കണ്‍വെന്‍ഷന്‍.ഇടതു സ്ഥാനാര്‍ത്ഥി ഇന്നസെന്റിന്റെ വിജയം ഉറപ്പിക്കാന്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് അങ്കമാലിയില്‍ ഒത്തുകൂടിയത്. മന്ത്രി കെ കൃഷ്ണന്‍കുട്ടി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

തങ്ങളുടെ പ്രിയപ്പെട്ട സ്ഥാനാര്‍ത്ഥി ഇന്നസെന്റിന്റെ വിജയം ഉറപ്പിക്കുന്നതിനായി അങ്കമാലിയിലേയ്ക്ക് പ്രവര്‍ത്തകരുടെ ഒഴുക്കായിരുന്നു.

കണ്‍വെന്‍ഷന്‍ ഹാളിലേയ്ക്ക് ഇടതു സ്ഥാനാര്‍ത്ഥി കടന്നുവന്നപ്പോള്‍ മുദ്രാവാക്യം വിളികളോടെ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ വരവേറ്റു. തിങ്ങി നിറഞ്ഞ പുരുഷാരത്തെ സാക്ഷിയാക്കി മന്ത്രി കെ കൃഷ്ണന്‍കുട്ടി മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

മന്ത്രിമാരായ എം എം മണി, വി എസ് സുനില്‍കുമാര്‍ എന്നിവരും സംസാരിച്ചു. തുടര്‍ന്ന് സ്ഥാനാര്‍ത്ഥിയായ ഇന്നസെന്റിന്റെ ഊഴമായിരുന്നു.
സഖാവ് എന്ന് തന്നെ വിളിക്കുമ്പോള്‍ ഏറെ അഭിമാനം തോന്നുന്നതായി ഇന്നസെന്റ് പറഞ്ഞപ്പോള്‍ നിലയ്ക്കാത്ത കയ്യടി.

എം എല്‍ എ മാരും ഇടത് ഘടകകക്ഷി നേതാക്കളും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.
അതേ സമയം പ്രചാരണ രംഗത്ത് ഇതിനകം ഏറെ സജീവമായിക്കഴിഞ്ഞ ഇടതു സ്ഥാനാര്‍ത്ഥി ഇന്നസെന്റിന്റെ മണ്ഡല പര്യടനം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here