വിവിപാറ്റ് മെഷീനില്‍ വോട്ട് അറിയാം, പരാതി തെറ്റായാല്‍ ശിക്ഷ 3 മാസം തടവും 10000 രൂപ പിഴയുമാണ്

വോട്ട് കൃത്യമായാണോ വോട്ടിങ് യന്ത്രം രേഖപ്പെടുത്തിയതെന്ന് ഉറപ്പിക്കാന്‍ സഹായിക്കുന്നതാണ് വിവിപാറ്റ് ( വോട്ടര്‍ വെരിഫൈയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രെയ്ല്‍) മെഷീന്‍.

വോട്ട് രേഖപ്പെടുത്തുമ്പോള്‍തന്നെ വിവിപാറ്റ് മെഷിനില്‍ വിവരങ്ങള്‍ തെളിയും. 7 സെക്കന്‍ഡ് കഴിഞ്ഞേ ഇവ മായൂ. വോട്ടര്‍ക്ക് ഇതിനിടെ ഇതില്‍ നോക്കി ചെയ്ത വോട്ട് ശരിയാണോയെന്നു പരിശോധിക്കാം.

ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ വോട്ട് ചെയ്ത സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും അല്ല വിവിപാറ്റ് മെഷിനില്‍ തെളിഞ്ഞതെന്ന് സമ്മതിദായകന്‍ ആരോപിച്ചാല്‍ പ്രിസൈഡിങ് ഓഫിസര്‍ ഇക്കാര്യം പ്രത്യേക ഫോമില്‍ രേഖപ്പെടുത്തി ഒപ്പിട്ടുവാങ്ങും.

സമ്മതിദായകന്‍ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ പ്രിസൈഡിങ് ഓഫിസറുടെയും ബൂത്തിലുള്ള ഏജന്റുമാരുടെയും സാന്നിദ്ധ്യത്തില്‍ വീണ്ടും വോട്ട് ചെയ്യാന്‍ അവസരം നല്‍കും.

വോട്ടിങ് മെഷിനില്‍ അമര്‍ത്തിയ സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും തന്നെയാണ് വിവി പാറ്റ് മെഷിനിലും തെളിയുന്നതെങ്കില്‍ ആരോപണം ഉന്നയിച്ച സമ്മതിദായകന്‍ ജനപ്രാതിനിധ്യ നിയമപ്രകാരം കുറ്റവാളിയാണ്.

ഉടന്‍തന്നെ ഇയാളെ പ്രിസൈഡിങ് ഓഫിസര്‍ ബൂത്തിലുള്ള പൊലീസിനു കൈമാറും. 3 മാസം തടവും 10000 രൂപ പിഴയുമാണ് ശിക്ഷ. ഇലക്ട്രോണിക് വോട്ടിങ് മെഷിനില്‍ അമര്‍ത്തിയ സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും അല്ല വിവിപാറ്റ് മെഷീനില്‍ വരുന്നതെങ്കില്‍ പോളിങ് നിര്‍ത്തിവയ്ക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News