ഇപ്പോള്‍ ഓണ്‍ലൈനില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തു വരുത്തുന്നതിന്റെ കാലമാണ്. അതിനായി പല കമ്പനികളും രംഗത്ത് ഉണ്ട് താനും. പക്ഷേ ഇങ്ങനെ വരുന്ന ഭക്ഷണം എത്രത്തോളം സുരക്ഷിതമായിരിക്കും എന്ന് പറയാന്‍ സാധിക്കില്ല.

ചൈനയില്‍ ഒരുകൂട്ടം സുഹൃത്തുക്കള്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം തുറന്നപ്പോള്‍ അവര്‍ ഞെട്ടിപ്പോയി. അതിനുള്ളില്‍ അവര്‍ കണ്ടത് 40 ചത്ത് പാറ്റകളെ.

ആദ്യം കണ്ടത് ഒരു പാറ്റയെ ആണ്. സംശയം തോന്നി പരിശോധിച്ചപ്പോള്‍ ആണ് 40 പാറ്റകളെ ആണ് ഭക്ഷണത്തില്‍ നിന്നും കണ്ടെത്തിയത്.

കിട്ടിയ പാറ്റകളെ നിരത്തി കിടത്തി വീഡിയോ ഷൂട്ട് ചെയ്ത് ഇവര്‍ അത് യൂട്യൂബില്‍ ഇട്ടിട്ടുണ്ട്. ചസംഭവത്തില്‍ പോലാസ് കേസ് എടുത്തിട്ടുണ്ട്.