എൽഡിഎഫ് കൺവെൻഷനുകൾക്ക് കണ്ണൂരില്‍ ആവേശത്തുടക്കം

കണ്ണൂർ പാർലിമെന്റ് മണ്ഡലത്തിൽ എൽ ഡി എഫ് കൺവെൻഷനുകൾക്ക് ആവേശത്തുടക്കം. അസംബ്ലി മണ്ഡലം കൺവെൻഷനുകൾ ഇന്ന് തുടങ്ങും.

കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ പ്രചരണത്തിൽ എൽ ഡി എഫ് ഏറെ മുന്നിലെത്തിക്കഴിഞ്ഞു എന്ന് വ്യക്തമാകുന്നതായിരുന്നു കൺവെൻഷനിലെ ജനപങ്കാളിത്തം. കണ്ണൂർ ടൗൺ സ്ക്വയറിൽ ചേർന്ന കൺവെൻഷൻ മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു.

എൽ ഡി എഫിന്റെ പ്രമുഖ നേതാക്കൾ കൺവെൻഷനിൽ സംസാരിച്ചു.സ്ഥാനാർത്ഥി പി കെ ശ്രീമതി ടീച്ചർക്ക് ആവേശകരമായ സ്വീകരണമാണ് എൽ ഡി എഫ് പ്രവർത്തകർ നടത്തിയത്.

കൺവെൻഷനിൽ വച്ച് കെ കെ രാഗേഷ് പ്രസിഡണ്ടും സി രവീന്ദ്രൻ സെക്രട്ടറിയുമായി 2501അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. 250 അംഗങ്ങളാണ് എക്സിക്യുട്ടീവ് കമ്മറ്റിയിൽ.വരും ദിവസങ്ങിൽ നിയോജക മണ്ഡലം കൺവെൻഷനുകളും ചേരും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News