പണ്ട് സ്കൂള്‍ കാലത്ത് സാമൂഹ്യപഠന ക്ലാസ്സുകളില്‍ കേട്ടു പരിചയിച്ചതാണ് പിളര്‍ന്നു കൊണ്ടിരിക്കുന്ന ഭൂഖണ്ഡം ഏതാണെന്ന ചോദ്യം. ഉത്തരം ആഫ്രിക്ക.

ഭൗമാന്തര ചലനം മൂലമുണ്ടാകുന്ന ഭൂഖണ്ഡ വിഭജനത്തിന് ദശാബ്ദങ്ങള്‍ വേണ്ടി വരുമെന്നാണ് ശാസ്ത്രം കരുതിയിരുന്നത്. എന്നാല്‍ ശാസ്ത്രം കരുതിയതിനേക്കാള്‍ വേഗത്തില്‍ ആഫ്രിക്ക രണ്ടായി മുറിയുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു.

കെനിയയിലെ മായ്മാഹിയു- നരോക് ദേശീയ പാതയിലുണ്ടായ വിള്ളലാണ് ശാസ്ത്ര നിഗമനങ്ങളെ കടത്തിവെട്ടിയിരിക്കുന്നത്.

കെനിയയിലെ തിരക്കേറിയ ദേശീയ പാതയെ ബേധിച്ച് 700 മീറ്റര്‍ നീളത്തിലും 20 മീറ്റര്‍ വീതിയിലും 50 അടി ആ‍ഴത്തിലുമാണ് വിള്ളള്‍ വീണിരിക്കുന്നത്.

ആഫ്രിക്കയുടെ കൊമ്പ് എന്നറിയപ്പെടുന്ന കെനിയ, സൊമാലിയ, ടാന്‍സാനിയ, എത്ത്യാേപ്യ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഭാഗമാണ് ആഫ്രിക്കയില്‍ നിന്ന് വിട്ടുമാറുന്നത്.

ഇനിയുള്ള വര്‍ഷങ്ങളില്‍ വിള്ളല്‍ മറ്റു ഭാഗങ്ങളിലേയ്ക്ക് കൂടി വ്യാപിക്കുകയും ഭൂമി രണ്ടായി പിളര്‍ന്ന ഭാഗത്ത് ഇന്ത്യന്‍ മഹാസമുദ്രം ഇരച്ചു കയറുമെന്നും പുതിയൊരു ഭൂഖണ്ഡമായി വിട്ടുമാറുന്ന ഭാഗം മാറുമെന്നുമാണ് ഭൗമശാസ്ത്രജ്ഞരുടെ നിഗമനം.

വിള്ളല്‍ സമീപ പ്രദേശങ്ങളിലേയ്ക്കും വ്യാപിക്കാനുള്ള സാധ്യത പരിഗണിച്ച് ആളുകള്‍ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറി താമസിക്കാന്‍ ആരംഭിച്ചു.

ക്കുന്നത്.