പൊട്ടിത്തെറിയില്‍ പരിഹാരം തേടി പിജെ ജോസഫ് കോണ്‍ഗ്രസ്‌ നേതാക്കളുമായി ചര്‍ച്ച നടത്തി

കോട്ടയം സീറ്റ് വിഷയത്തില്‍ കേരളാ കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറിയില്‍ പരിഹാരം തേടി പിജെ ജോസഫ് കോണ്‍ഗ്രസ്‌ നേതാക്കളുമായി ചര്‍ച്ച നടത്തി. ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായാണ് ചര്‍ച്ച നടത്തിയത്.

കേരളാ കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ ആയിട്ടും കോട്ടയം സീറ്റ് വിട്ട് നല്‍കാന്‍ തയ്യാറാകാത്ത കെ എം മാണിയുടെ നിലപാടിലുള്ള പ്രതിഷേധവും ജോസഫ് അറിയിച്ചു. നിയമസഭയില്‍ പ്രത്യേകബ്ലോക്കായി ഇരിക്കാന്‍ അനുവദിക്കണമെന്നതടക്കം ആവശ്യമുന്നയിച്ചതായി പറയുന്നു.

നിര്‍ണ്ണായക തെരഞ്ഞെടുപ്പില്‍ കോട്ടയം സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച പറ്റില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം.

ആദ്യം ഉമ്മന്‍ചാണ്ടിയുമായാണ് ചര്‍ച്ച നടത്തിയത്. മോന്‍സ് ജോസഫ് അടക്കം കേരളാ കോണ്‍ഗ്രസ് നേതാക്കളുമായാണ് പി ജെ ജോസഫ് ഉമ്മന്‍ ചാണ്ടിയുടെ കന്റോണ്‍മെന്റ് ഹൗസിലെത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരെയും ജോസഫ് പ്രശ്‌നപരിഹാരത്തിന് സമീപിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here