
തിരഞ്ഞെടുപ്പ് അടുത്തതോടുകൂടി കേരളത്തിന്‍റെ സാമൂഹ്യരാഷ്ട്രീയ ഭൂമിയൊന്നാകെ ചര്‍ച്ചകളാല്‍ സജീവമാവുകയാണ്.
നിങ്ങളറിഞ്ഞതും കണ്ടതും നിങ്ങളുടെ രാഷ്ട്രീയത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതുമായ ജനജീവിതത്തെ കാര്യമായി ബാധിച്ച നിരവധി വിഷയങ്ങളുണ്ട് നമ്മുടെ ഇന്ത്യയില്‍
രാജ്യം ഭരിക്കുന്ന ബിജെപിയുടെ വിദ്യാര്‍ത്ഥി വിരുദ്ധ ദളിത് വിരുദ്ധ നയങ്ങള്‍ക്കെതിരെ ശബ്ദിച്ചതിന്റെ പേരില്‍ സാമൂഹ്യ രാഷ്ട്രീയ ജീവിതത്തില്‍ നിന്ന് പെടുന്നതെ അപ്രത്യക്ഷനായ നജീബ്, ജനിച്ച കുലത്തിന്റെ പേരില്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട് ജീവിത സ്വപ്നങ്ങളൊക്കെയും തൂക്കുകയറില്‍ അവസാനിപ്പിക്കേണ്ടിവന്ന രോഹിത് വെമുല ഈ കാലഘട്ടത്തിന്റെ അടയാളമാണ്.
വിയര്‍പ്പുറ്റിച്ച് വളര്‍ത്തിയെടുത്ത വിളകള്‍ക്ക് വിലകിട്ടാതെ വന്നപ്പോള്‍ വിളവെടുത്തവയത്രയും നടുറോട്ടിലുപേക്ഷിക്കേണ്ടിവന്ന പതിനായിരങ്ങള്‍ ആ തെരുവിലുപേക്ഷിച്ചത് അവരുടെയും കുടുംബത്തിന്റെയും ജീവിതമായിരുന്നു.
അങ്ങനെ ആയിരം ചോദ്യങ്ങള്‍ ഉത്തരം കിട്ടുംവരെ ഞങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here